Advertisment

കുവൈറ്റിലെ മുതിര്‍ന്ന ഹോട്ടല്‍ വ്യാപാരി മലയാളിയായ മൂസാഹാജി നിര്യാതായി, വിടവാങ്ങല്‍ 43 വര്‍ഷത്തെ പ്രവാസത്തിന് ശേഷം

author-image
admin
New Update

കുവൈറ്റ്:  കുവൈറ്റിലെ മുതിര്‍ന്ന ഹോട്ടല്‍ വ്യാപാരി മലയാളിയായ മൂസാഹാജി നിര്യാതായി. 43  വര്‍ഷമായി പ്രവാസ ജീവിതം നയിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടുകൂടി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‍ ജഹറ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. 20 ദിവസം മുന്‍പാണ് നാട്ടില്‍ നിന്നും എത്തിയത്.   ജഹറയിലെ ഹോട്ടല്‍ വ്യവസായ രംഗത്ത് വളരെ സീനിയര്‍ ആണ്.

Advertisment

publive-image

കുവൈറ്റ് യുദ്ധ സമയത്ത് അറബികള്‍ക്കും മറ്റുള്ളവര്‍ക്കും ഭക്ഷണവും ഗ്യാസും മറ്റും എത്തിച്ച് നല്‍കിയതിലൂടെ യുദ്ധ ശേഷവും പഴയകാല ജഹറക്കാര്‍ക്ക് വളരെ സുപരിചിതനായിരുന്നു മൂസാഹാജി. യുദ്ധ ശേഷം ജഹറയിലെ ആദ്യ ഇന്ത്യന്‍ ഹോട്ടല്‍ ഇദ്ദേഹത്തിന്റെ ആയിരുന്നു. ജഹറ മത്താഫിക്ക് സമീപത്താണ് ആ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്.

ഇപ്പോള്‍ കുറെ വര്‍ഷങ്ങള്‍ ആയി സനഈയ്യ നായിഫ് ചിക്കന് സമീപത്താണ് ഇദ്ദേഹത്തിന്റെ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. മക്കളായ ജവാദ്, സൈഫുദ്ദീന്‍ രണ്ടുപേരും കുവൈറ്റില്‍ ഇദ്ദേഹത്തെ സഹായിക്കാനുണ്ടായിരുന്നു. ഇവരെ കൂടാതെ അഞ്ച് പെണ്മക്കളും ഉണ്ട്. പരേതന്റെ ജനാസ നമസ്കാരം നാളെ അസര്‍ നമസ്കാരാനന്തരം സുലൈബിക്കാത്ത് ഖബര്‍സ്ഥാനില്‍.

Advertisment