Advertisment

'ഷുഹൈബ്' അനുസ്മരണം സംഘടിപ്പിച്ചു

author-image
admin
New Update

കുവൈറ്റ് ഒ.ഐ.സി.സി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ കണ്ണൂർ മട്ടന്നൂരിൽ സി.പി.എം ഗുണ്ടാ അക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് നേതാവും, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തിൽ അനുശോചനം അറിയിക്കുകയും,"മാനിഷാദാ " എന്ന പേരിൽ ജനകീയ സദസ്സും സംഘടിപ്പിച്ചു.

Advertisment

ഒ.ഐ.സി.സി യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ഷുഹൈബ് അനുശോചന പ്രമേയം സെക്രട്ടറി ഷാനവാസ് തൃശ്ശൂർ അവതരിപ്പിച്ചു. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടാൻ മാർകിസ്റ്റ് പാർട്ടിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ലായെന്ന് യോഗം ഉത്ഘാടനം ചെയ്ത് കൊണ്ട് കെ.എം.സി.സി നേതാവും, സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖനുമായ ഷറഫുദ്ദീൻ കണ്ണേത്ത് അഭിപ്രായപ്പെട്ടു.

publive-image

തുടർന്ന് സംസാരിച്ച കുവൈത്ത് വെൽഫെയർ പാർട്ടി ഓഫ് കേരള നേതാവ് അൻവർ സയീദ് ഇത്തരം കൊലപാതക രാഷ്ട്രീയത്തെ അതിശക്തമായി അപലപിക്കുകയും, കൊലപാതക രാഷ്ട്രീയങ്ങളിൽ നിന്ന് കക്ഷികളെ അകറ്റി നിർത്തുന്നതിനും, സമാധാനത്തിനും വേണ്ടി ജനാധിപത്യരീതിയിലൂടെ സമൂഹം ഒന്നടങ്കം പ്രതികരിക്കേണ്ട സമയം സമാഗതമായിരിക്കുന്നുവെന്നും പറഞ്ഞു.

ഗാന്ധിയൻ ആശയങ്ങൾ ഉൾക്കൊണ്ട് സമൂഹത്തിൽ നിറസാനിദ്ധ്യമായി നിലകൊണ്ട് കക്ഷിരാഷ്ട്രീയ, ജാതിമതഭേദമന്യേ സാധാരണക്കാർക്ക് സഹായങ്ങൾ ചെയ്തുപോന്ന ഒരു ചെറുപ്പക്കാരനെയാണ് നഷ്ടമായതെന്ന് ഒ.ഐ.സി.സി വെൽഫെയർ കമ്മിറ്റി ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറയും അഭിപ്രായപ്പെട്ടു.

publive-image

ഒ.ഐ.സി.സി ആക്ടിംഗ് പ്രസിഡന്റ് ശാമുവൽ ചാക്കോ, വൈസ് പ്രസിഡന്റ്മാരായ ചാക്കോ ജോർജ്കുട്ടി, ഹമീദ് കേളോത്ത്, ഐ.എൻ.എൽ നേതാവ് ഷെറീഫ് താമരശ്ശേരി, കെ.എം.സി.സി ട്രഷറർ അബ്ദുൾ റസാഖ്, ഒ.ഐ.സി.സി നേതാക്കളായ സുരേഷ് മാത്തൂർ, രാജീവ് നടുവിലേമുറി, മനോജ് ചണ്ണപ്പേട്ട, ഷോബിൻ സണ്ണി, നിസാം, ക്രിസ്റ്റഫർ ഡാനിയേൽ, കൃഷ്ണൻ കടലുണ്ടി, അനുരൂപ് തുടങ്ങിയവരും സംസാരിച്ചു.

യോഗത്തിൽ യൂത്ത് വിംഗ് ജന:സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി സ്വാഗതവും, സെക്രട്ടറി ഈസ്മയിൽ മലപ്പുറം നന്ദിയും പറഞ്ഞു.

Advertisment