Advertisment

കുവൈറ്റില്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്കിടെ പാസ്പോര്‍ട്ടിലെ കളര്‍ പരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം. പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകരെത്തിയത് ഓറഞ്ചു കളര്‍ ബനിയനും പ്ലാക്കാര്‍ഡുകളുമായി !

New Update

കുവൈറ്റ്:  പൌരന്മാരെ വിദ്യാഭ്യാസത്തിന്റെ പേരില്‍ രണ്ടു തട്ടാക്കി മാറ്റുന്ന പാസ്പോര്‍ട്ടിലെ കളര്‍ മാറ്റത്തിനെതിരെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ പ്രതിഷേധം ഇരമ്പി. ഗ്ലോബല്‍ കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം.

Advertisment

publive-image

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള പ്രതിഷേധ സംഘം ഓറഞ്ചു കളര്‍  ബനിയനും പ്ലാക്കാര്‍ഡും പിടിച്ചായിരുന്നു റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് എംബസി അങ്കണത്തിലെത്തിയത്. " I AM ECR NRI UNEDUCATED" എന്നെഴുതിയ ബനിയനുകളായിരുന്നു പ്രതിഷേധക്കാര്‍ ധരിച്ചത്.

publive-image

പാസ്പോര്‍ട്ടിലെ കളര്‍ പരിഷ്കരണങ്ങളുടെയും സുപ്രധാനങ്ങളായ വ്യക്തി വിവരണങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള പരിഷ്കരണങ്ങളുടെയും പേരില്‍ കുവൈറ്റില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

publive-image

കുവൈറ്റിലെ പ്രമുഖ പ്രവാസി സംഘടനകളെ കോര്‍ത്തിണക്കി കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ക്കും ആലോചനയുണ്ട്. അതിന്റെ ആദ്യ പടിയായിട്ടായിരുന്നു റിപ്പബ്ലിക് ദിനത്തിലെ പ്രതിഷേധ൦.

publive-image

Advertisment