Advertisment

ആയിരങ്ങളെ സാക്ഷിയാക്കി ത്രിവര്‍ണ്ണത്തിരയിളക്കത്തില്‍ കുവൈറ്റ് എംബസിയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍. ആദ്യ പരിപാടിയില്‍ പ്രവാസി സമൂഹത്തെ കയ്യിലെടുത്ത് പുതിയ ജനകീയ അംബാസഡര്‍ 

New Update

കുവൈറ്റ്:  ഇന്നേവരെ കണ്ടിട്ടില്ലാത്ത വന്‍ ജനപങ്കാളിത്തത്തോടെ കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ വര്‍ണ്ണാഭമായി കൊണ്ടാടി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എഴായിരത്തോളം വരുന്ന പ്രവാസി പങ്കാളിത്തത്തോടെയായിരുന്നു എംബസിയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഗംഭീരമായി കൊണ്ടാടിയത്.

Advertisment

publive-image

റിപ്പബ്ലിക് ദിനവും വെള്ളിയാഴ്ച അവധിയും ഒന്നിച്ചു വന്നതോടെ പ്രവാസി സമൂഹം ഒന്നടങ്കം എംബസിയിലേക്ക് എത്തിപ്പെട്ടു. പുതുതായി ചുമതലയേറ്റ അംബാസഡര്‍ കെ ജീവാ സാഗറിന്റെ ആദ്യ പൊതു പരിപാടിയായിരുന്നു റിപ്പബ്ലിക് ദിന ചടങ്ങുകള്‍.

publive-image

നാനാജാതി ദേശ ഭാഷകളുടെ അന്തരങ്ങളില്ലാതെ എല്ലാവരും ഇന്ത്യക്കാര്‍ എന്ന വികാരമായിരിക്കണം പ്രവാസികളെ നയിക്കേണ്ടതെന്ന് ആദ്യ റിപ്പബ്ലിക് ദിനസന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യ ലോക രാജ്യങ്ങള്‍ക്ക് മാതൃകയും ആവേശവുമായി വികസനത്തിന്റെ കുതിപ്പിലൂടെ സഞ്ചരിക്കുന്ന കാലഘട്ടമാണിതെന്നും രാജ്യവികസനത്തില്‍ പ്രവാസികളുടെ മനസും പിന്തുണയും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

publive-image

രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിനസന്ദേശം അംബാസഡര്‍ ചടങ്ങില്‍ വായിച്ചു. കുവൈറ്റും ഇന്ത്യയും തമ്മില്‍ പതിറ്റാണ്ടുകളായി തുടരുന്ന ആത്മബന്ധത്തെ പരാമര്‍ശിക്കാനും അംബാസഡര്‍ മറന്നില്ല.

publive-image

ചടങ്ങില്‍ സംബന്ധിക്കാനെത്തിയ സാമൂഹ്യ സാംസ്കാരിക നായകരെയും പ്രവാസികളെയും കുട്ടികളെയും പരിചയപ്പെടാനും സൗഹൃദം പങ്കുവയ്ക്കാനും അംബാസഡര്‍ തയാറായി. ആദ്യ ചടങ്ങില്‍ തന്നെ ഇന്ത്യന്‍ ജനതയുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങാന്‍ അംബാസഡര്‍ക്ക് കഴിഞ്ഞു.

publive-image

വിവിധ സ്കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങള്‍ പരിപാടികള്‍ക്ക് മിഴിവേകി. ത്രിവര്‍ണ്ണ പതാകകളുമേന്തിയായിരുന്നു പ്രവാസികള്‍ എംബസി അങ്കണത്തിലേക്ക് എത്തിയത്. വന്ദേമാതരം വിളികള്‍ മുഴങ്ങിയ ആഹ്ലാദാന്തരീക്ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കും ജയ്‌ വിളികള്‍ ഉയര്‍ന്നു.

publive-image

publive-image

Advertisment