Advertisment

ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന്‍ ആദ്യമായി കുവൈറ്റില്‍. ഫാഹേലില്‍ വന്‍ ഗതാഗത നിയന്ത്രണം. സ്വദേശി ആരാധകരുള്‍പ്പെടെ ആവേശത്തില്‍

author-image
admin
New Update

publive-image

Advertisment

ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന്‍ ആദ്യമായി കുവൈറ്റില്‍. ഇന്ന് വൈകുന്നേരം 6 മണിക്കാണ് ഫാഹേലില്‍ ഒരു സ്വകാര്യ ചടങ്ങില്‍ സംബന്ധിക്കാനായി ഷാരുഖ് എത്തുന്നത്.

ഇതോടനുബന്ധിച്ച് ഫാഹേലിലു൦ പരിസര പ്രദേശങ്ങളിലും വന്‍ സുരക്ഷാ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

ഭാഷാ ദേശ വ്യത്യാസങ്ങളില്ലാതെ ഇന്ത്യന്‍ സിനിമാ രംഗത്ത് ഏറ്റവുമധികം ആരാധകരുള്ള ഇന്ത്യന്‍ താരമാണ് ഷാരുഖ് ഖാന്‍.  കുവൈറ്റില്‍ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലും ഷാരുഖിന് വന്‍ ആരാധകരാണ് ഉള്ളത്.

publive-image

അറബി നാട്ടില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആരാധകരുടെ വലിയ വൃന്ദം തന്നെ ഷാരുഖിനുണ്ട്. അതിനാല്‍ തന്നെ വലിയ ജനാവലി താരത്തെ കാണാന്‍ ഒഴുകിയെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതിനായി 6 മണിക്ക് നടക്കുന്ന ചടങ്ങിന് മുന്നോടിയായി ഉച്ചയ്ക്ക് 2 മണി മുതല്‍ തന്നെ ഫാഹേലിലേക്കുള്ള റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

റൗണ്ട് എബോട്ട്, മക്കാ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കുള്ള റോഡുകളൊക്കെ അടച്ചുകഴിഞ്ഞു.

Advertisment