Advertisment

കുവൈറ്റില്‍ എസ്എംസിഎയുടെയും കെകെഎംഎയുടെയും പോലും രജിസ്ട്രേഷന്‍ റദ്ദാക്കിയപ്പോള്‍ എംബസിയിലെ ഗോഡ്ഫാദര്‍മാരുടെ പിന്തുണയില്‍ ചില കടലാസ് സംഘടനകള്‍ക്ക് അനുമതി ! സംഘടനകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയ എംബസി നടപടി വിവാദത്തില്‍ !

New Update

കുവൈറ്റ്:  ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസി സംഘടനകളുടെ എണ്ണം വെട്ടിക്കുറച്ച നടപടി വിവാദത്തില്‍. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇന്ത്യന്‍ പ്രവാസികളുടെ 280 സംഘടനകളില്‍ ഭൂരിപക്ഷത്തിന്റെയും രജിസ്ട്രേഷന്‍ പിന്‍വലിച്ചതെന്നാണ് ആക്ഷേപം. നിലവില്‍ 96 സംഘടനകള്‍ക്ക് മാത്രമാണ് രജിസ്ട്രേഷനുള്ളത്.

Advertisment

ഇതില്‍ മലയാളി സംഘടനകള്‍ 25 മാത്രമാണ്. 140 ആണ് 25 ആയി ചുരുങ്ങിയത്. അതില്‍ തന്നെ ഇന്ത്യന്‍ പ്രവാസികളുടെ ഏറ്റവും വലിയ സംഘടനകളായ എസ് എം സി എ, കെ കെ എം എ എന്നിവയുടെ രജിസ്ട്രേഷനും റദ്ദാക്കപ്പെട്ടവയുടെ ഗണത്തിലാണ്.

publive-image

അതേസമയം, ചില തുക്കടാ കടലാസ് സംഘടനകള്‍ ഇപ്പോഴും ലിസ്റ്റില്‍ തുടരുകയും ചെയ്യുന്നുവെന്നതാണ് വിരോധാഭാസം. അതേസമയം, മാനദണ്ഡങ്ങള്‍ പാലിച്ച് വീണ്ടും അപേക്ഷിക്കുന്നവര്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കി നല്‍കുമെന്നാണ് അറിയിപ്പ്.

മലയാളികള്‍ക്ക് ജില്ലകള്‍ / പഞ്ചായത്തുകള്‍ / കോളേജുകള്‍ തോറും അസോസിയേഷനുകളായിരുന്നു. ഒരു പാര്‍ട്ടിക്ക് തന്നെ പല സംഘടനകളാണ്. അതില്‍ കോണ്‍ഗ്രസിന്റെ മാത്രം അണികളുള്ള സംഘടനകളെ ഒന്നാക്കി ഓ ഐ സി സിയുടെ കീഴില്‍ ഒറ്റ സംഘടനയാക്കി മാറ്റിയിരുന്നു.

ജില്ലകള്‍ക്കും രണ്ട് അസോസിയേഷനുകളുടെ അവസ്ഥയുണ്ട്. അത്തരം സംഘടനകള്‍ക്ക് പൂട്ട്‌ വീഴാനാണ് സാധ്യത. എന്നാല്‍ എസ് എം സി എ, കെ കെ എം എ പോലുള്ള ഭൂരിപക്ഷം വരുന്ന സംഘടനകള്‍ക്ക് രജിസ്ട്രേഷന്‍ നിഷേധിച്ച് ചില കടലാസ് സംഘടനകളെ ലിസ്റ്റില്‍ നിലനിര്‍ത്തിയതിന്റെ മാനദണ്ഡങ്ങള്‍ എന്തായിരുന്നെന്ന കാര്യത്തില്‍ ഇപ്പോഴും അഭ്യൂഹം തുടരുകയാണ്.

ചില സംഘടനകള്‍ക്ക് എംബസിയിലെ ചില ഉദ്യോഗസ്ഥര്‍ ഗോഡ്ഫാദര്‍മാരായി മാറുന്നുവെന്ന ആക്ഷേപവും ശക്തമാണ്. സ്വന്തം നാട്ടിലെ പൌരന്മാരോട് വിവേചനം കാട്ടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ചില സംഘടനകള്‍.

Advertisment