Advertisment

മസ്കറ്റില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോകാന്‍ വിമാനത്താവളത്തില്‍ നില്‍ക്കുമ്പോള്‍ ഹൃദയാഘാതമുണ്ടായ പ്രവാസി മലയാളി മരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

മസ്‌കത്ത്:  അവധിക്ക് നാട്ടില്‍ പോകാന്‍ എയര്‍പോര്‍ട്ടില്‍ എത്തി ചെക്ക് ഇന്‍ ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന മലയാളി മരിച്ചു. കൊല്ലം കാവനാട് കുരീപ്പുഴ മണലില്‍ നഗറില്‍ താമസിക്കുന്ന അജയകുമാര്‍ (51) ആണ് ഖൗല ആശുപത്രിയില്‍ വ്യാഴാഴ്ച വൈകിട്ടു മരിച്ചത്.

Advertisment

publive-image

സുഹാര്‍ ഫലജില്‍ നിര്‍മാണ കമ്പനിയില്‍ ജോലിക്കാരനായിരുന്നു അജയകുമാര്‍. ഒന്നര വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് പോകുന്നതിനായാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മസ്കറ്റ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.

ചെക്ക് ഇന്‍ ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ എയര്‍പോര്‍ട്ട്‌ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് റോയല്‍ ആശുപത്രിയിലും പിന്നീട് ഖൗല ആശുപത്രിയിലും എത്തിച്ച് ചികിത്സിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: സരള, രണ്ട് പെണ്‍മക്കളുണ്ട്.

Advertisment