Advertisment

നോര്‍ക്ക റൂട്ട്സും കുവൈറ്റ് റോയല്‍ ഹയാത്ത് ഹോസ്പിറ്റല്‍ ശൃംഖലയുമായി തൊഴില്‍ കരാറില്‍ ഒപ്പുവച്ചു. പ്രവാസികള്‍ക്കായി നാട്ടില്‍ എല്ലാ ജില്ലയിലും ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തുമെന്നും നോര്‍ക്കയുടെ പ്രഖ്യാപനം

New Update

കുവൈറ്റ്:  കുവൈറ്റിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖലയായ ക്യാപിക്കോ ഗ്രൂപ്പ് സാമ മെഡിക്കല്‍ സര്‍വീസ് കമ്പനിയുടെ കീഴിലുള്ള റോയല്‍ ഹയാത്ത് ഹോസ്പിറ്റലുമായി നോര്‍ക്ക റൂട്ട്സ് തൊഴിലാളി കരാറില്‍ ഒപ്പുവച്ചു. ആദ്യപടിയായി 50 നെഴ്സുമാരെയാണ് നോര്‍ക്ക റൂട്ട്സ് വഴി ആശുപത്രി അധികൃതര്‍ നവംബറില്‍ റിക്രൂട്ട് ചെയ്യുന്നത്.

Advertisment

publive-image

ജനറല്‍ നേഴ്സിംഗ്, ബി എസ് സി നേഴ്സിംഗ് ഉദ്യോഗാര്‍ഥികളെയാണ് ഇതിലേക്കായി നോര്‍ക്കാ റൂട്ട്സ് പരിഗണിക്കുന്നത്. ഈ മേഖലയില്‍ നിന്നുള്ള 15000 ല്‍ പരം അപേക്ഷകരുടെ വിവരങ്ങള്‍ നോര്‍ക്കാ റൂട്ട്സില്‍ ഇതിനോടകം ലഭിച്ചു കഴിഞ്ഞിട്ടുണ്ടെന്നും ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവരുടെ അപേക്ഷകള്‍ നോര്‍ക്കാ റൂട്ട്സ് സ്വീകരിക്കാന്‍ തയാറാണെന്നും നോര്‍ക്കാ റൂട്ട്സ് സിഇഒ ഓ ഹരികൃഷ്ണന്‍ നമ്പൂതിരിയും നോര്‍ക്കാ റിക്രൂട്ടിംഗ് മാനേജര്‍ അജിത്‌ കോളാശ്ശേരിയും അറിയിച്ചു.

publive-image

റോയല്‍ ഹയാത്ത് ഹോസ്പിറ്റലിലേക്ക് തെരഞ്ഞെടുക്കുന്ന നേഴ്സുമാര്‍ക്ക് കുറഞ്ഞ വേതനം കെ ഡി 320 ഉം അവരുടെ പ്രവര്‍ത്തി പരിചയം അനുസരിച്ചുള്ള വര്‍ധനയും സെപ്ഷിയാറ്റി വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആ വിഭാഗത്തിലുള്ള പ്രത്യേക അലവന്‍സുകളും നല്‍കുമെന്നും രണ്ടു വര്‍ഷത്തില്‍ ഒരു മാസ അവധിയോടുകൂടിയുള്ള വിമാന ടിക്കറ്റും താമസ സൌകര്യവും നല്‍കുമെന്നും റോയല്‍ ഹയാത്ത് ഹോസ്പിറ്റല്‍ ഡയറക്ടര്‍ നോബി കുര്യാക്കോസും അറിയിച്ചു.

publive-image

ഈ ഹോസ്പിറ്റലിലേക്ക് എന്ന പേരില്‍ വ്യാജ നേഴ്സിംഗ് റിക്രൂട്ട്മെന്റുകള്‍ നാട്ടില്‍ നടക്കുന്നതായും അറിവ് ലഭിച്ചിട്ടുണ്ടെന്നും റോയല്‍ ഹയാത്ത് ഹോസ്പിറ്റല്‍ ആരെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും അറിയിച്ചു. ഹോസ്പിറ്റല്‍ വിത്ത് ഹോസ്പിറ്റാലിറ്റി എന്ന ആശയത്തിലാണ് ഈ ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു.

publive-image

ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കിയാണ് നോര്‍ക്കാ റൂട്ട്സ് പ്രതിനിധികള്‍ മടങ്ങിയത്. സംഘത്തോടൊപ്പം കുവൈറ്റില്‍ നിന്നുള്ള നോര്‍ക്കാ പ്രതിനിധി അജിത്‌ കുമാറും ഹോസ്പിറ്റല്‍ പ്രതിനിധികളായ അല്‍മര്‍ യു വൈയും റ്റീന കെ വിയും മാധ്യമ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. റിക്രൂട്ട്മെന്റ് ഫീസായി 30000 രൂപ നോര്‍ക്ക റൂട്ട്സ് ഈടാക്കും.

publive-image

സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ (എല്ലാ മിഡിലീസ്റ്റ് രാജ്യങ്ങള്‍ക്ക് വേണ്ടിയും) നോര്‍ക്കാ റൂട്ട്സ് വഴി നടപ്പാക്കുന്നതോടൊപ്പം വിസ സ്റ്റാമ്പിംഗ്, പ്രവാസി പുനരധിവാസം കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും പ്രവാസികള്‍ക്കായി സൌജന്യ ആംബുലന്‍സ് സേവനങ്ങളും, വീല്‍ചെയര്‍ സേവനങ്ങള്‍, ജയിലില്‍ അകപ്പെട്ട് വിടുതല്‍ ലഭിക്കുന്നവര്‍ക്ക് സൌജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുന്നതും നോര്‍ക്കാ റൂട്ട്സ് ഇതിനോടകം തുടങ്ങി കഴിഞ്ഞതായും സിഇഒ കെ ഹരികൃഷ്ണന്‍ നമ്പൂതിരി നോര്‍ക്കാ റൂട്ട്സ് അറിയിച്ചു.

Advertisment