Advertisment

പാസ്‌പോർട്ട് പരിഷ്‌കരണ തീരുമാനം പിൻവലിച്ച നടപടി സ്വാഗതാർഹം: കൾച്ചറൽ ഫോറം

author-image
എ സി മുനീഷ്
New Update

ദോഹ:  എമിഗ്രേഷൻ പരിശോധന ആവശ്യമായ ജനവിഭാഗങ്ങൾക്കുള്ള പാസ്പോർട്ടിന് ഓറഞ്ച് നിറമുള്ള പുറംചട്ട ഏർപ്പെടുത്താനും പാസ്‌പോർട്ടിന്റെ അവസാന പേജിലെ വിലാസം ഉൾപ്പെടെയുള്ള വ്യക്തി വിവരങ്ങൾ ഒഴിവാക്കാനുമുള്ള കേന്ദ്ര തീരുമാനം പിൻവലിച്ച നടപടിയെ കൾച്ചറൽ ഫോറം സ്വാഗതം ചെയ്തു .

Advertisment

publive-image

ജനകീയ ചെറുത്തുനിൽപ്പുകൾക്കും പ്രതിരോധങ്ങൾക്കും തലതിരിഞ്ഞ ഭരണകൂട നയങ്ങളെ തിരുത്താൻ കഴിയും എന്നതിന്റെ അവസാന ഉദാഹരണം ആണ് നടപടിയിൽ നിന്ന് പിൻവലിയാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം .കൾച്ചറൽ ഫോറത്തിന്റെ ആഭ്യമുഖ്യത്തിൽ ഈ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു .

ബഹുജന സംഗമം , കൺവെൻഷനുകൾ , കേന്ദ്ര വിദേശകാര്യ മന്ത്രിക്കുള്ള ഓൺലൈൻ പെറ്റീഷൻ കാമ്പയിനും കൂട്ട പ്രതിഷേധ ഇമെയിൽ എന്നീ വൈവിധ്യമാർന്ന പരിപാടികൾ ആവിഷ്‌ക്കരിച്ചിരുന്നു . പ്രതിഷേധ പരിപാടികളുടെ ഭാഗമാവുകയും വിജയിപ്പിക്കുകയും ചെയ്ത എല്ലാവർക്കും കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടറിയേറ്റ് നന്ദി അറിയിച്ചു.

പ്രസിഡന്റ് താജ് ആലുവ അധ്യക്ഷത വഹിച്ചു. സി. സാദിഖലി , മജീദലി , അലവിക്കുട്ടി എന്നിവർ സംസാരിച്ചു.

Advertisment