Advertisment

കണ്ണടച്ച് ഇരുട്ടാക്കുന്നവർ - പ്രോഗ്രസ്സീവ് പാനലിനെതിരെ ദുർപ്രചരണം നടത്തുന്നു

author-image
admin
New Update

ബഹ്‌റൈൻ കേരളീയ സമാജം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രോഗ്രെസ്സിവീസ് പാനലിനെതിരെ ചിലയാളുകൾ സമൂഹത്തെ തെറ്റ് ധരിപ്പിക്കുന്ന തരത്തിൽ വ്യക്തിനിഷ്ഠ താല്പര്യാർത്ഥം ദുർ പ്രചരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

Advertisment

ഒരു സാംസ്‌കാരിക സ്ഥാപനമായ സമാജത്തിൽ ജനാധിപത്യ വ്യവസ്ഥിതിയിൽ ഒരുതിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഞങ്ങൾ മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം ആസ്ഥാപനത്തിലെ മുഴുവൻ അംഗങ്ങളെയും എല്ലാ ജാതിമത രാഷ്ട്രീയ പരിഗണനകൾക്കും അധീതമായി ഉൾക്കൊള്ളുവാൻ കഴിയുന്ന വിശാല മനസുള്ളവരായിരിക്കണം നേതൃത്വത്തിൽ വരേണ്ടത് എന്നാണ്.

പ്രോഗ്രസ്സീവ് പാനലിന് നേതൃത്വം നൽകുന്ന പ്രസിഡണ്ട് സ്ഥാനാർഥി, സുധിൻ എബ്രഹാം, വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷാഫി, ജനറൽ സെക്രട്ടറി ശിവകുമാർ കൊല്ലറോത്ത് , ട്രെഷറർ എം ശശിധരൻ തുടങ്ങീ എല്ലാ സ്ഥാനാർഥികളും ഏതെങ്കിലും ജാതി സമുദായ രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച് പ്രോഗ്രെസ്സീവ് പാനലിന്റെ സ്ഥാനാർഥികൾ ആയവരല്ല. അവർക്ക് ചിലപ്പോൾ അവരുടേതായ രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ ഉണ്ടായിരിക്കാം എന്നാൽ അതൊന്നും എവിടെയും അടിച്ചേൽപ്പിക്കാൻ അവർ ശ്രമിചിട്ടില്ല, ഇനിയൊട്ടു ശ്രമിക്കയുമില്ല. മറിച്ച് ഏല്ലാ പരിഗണനകൾക്കും ഉപരിയായി സമാജം അംഗങ്ങളെ ഒരു കുടുംബമായി കാണുക എന്ന പ്രോഗ്രസീവ് പാനലിന്റെ നിലപാടിനെ അംഗീകരിച്ചുകൊണ്ടാണ് അവർ മത്സരിക്കുന്നത്.

മതേതരത്വം എന്നാൽ ഏതങ്കിലും ഒന്നിനെ പ്രീണിപ്പിക്കുക എന്നതല്ല. എല്ലാവരെയും സമഭാവനയോടെ കാണുവാൻ കഴിയുക എന്നുള്ളതാണ്. ഇന്ന് ബഹ്‌റൈൻ മലയാളി സമൂഹത്തിലും കേരളീയസമാജത്തിലും ജാതിയുടെയും, മതത്തിൻറെയും, രാഷ്ട്രീയത്തിന്റെയും പേരിൽ ആളുകൾ പരസ്പരം ചേരിതിരിഞ് നിൽക്കുന്ന വെറുപ്പിൻറെ അന്തരീക്ഷം ഉണ്ടാക്കുന്നതിന് ആരാണ് സാഹചര്യം സൃഷ്ടിച്ചത്, അധികാരം പിടിക്കുകയും നിലനിർത്തുകയും ചെയ്യുക എന്ന ലഷ്യത്തിനുവേണ്ടി ചിലർ നടത്തിയ കുല്സിത പ്രവർത്തനങ്ങളുടെ അനന്തര ഫലമാണ്. ഇത് ഇന്നും അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു എന്ന് ഞങ്ങൾക്ക് എതിരായി ആരോപണം ഉന്നയിക്കുന്ന കണ്ണടച്ച് ഇരുട്ടാക്കുന്നവർ ആലോചിച്ചാൽ നല്ലത്.

ഞങ്ങൾക്ക് എതിരായി ആരോപണം ഉന്നയിക്കുന്ന അഭിനവ സാസ്കാരിക ബുദ്ധിജീവികളോട് പറയുവാനുള്ളത് നിങ്ങളുടെ താത്കാലിക നേട്ടത്തിന് വേണ്ടി ആരുടെയും ദാസ്യപ്പണി ചെയ്തോളു. എന്നാൽ നിങ്ങളുടെ പുതിയ മുതലാളിമാർക്ക് മുൻപിൽ വിനീത വിധേയനാകുന്നതിനു അടിസ്ഥാന രഹിതമായആരോപണങ്ങൾ ഉന്നയിച്ച് പ്രോഗ്രസ്സിവ് പാനലിന് എതിരെ സമൂഹത്തിൽ പുകമറ സൃഷ്ടിക്കുവാൻ ശ്രമിക്കുവാൻ വന്നാൽ അത് സമൂഹം അംഗീകരിക്കുകയില്യാ.

ജനാധിപത്യ രീതിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുവാൻ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും പിൻവലിപ്പിക്കുവാൻ ഉള്ള ശ്രമം പോലും നടക്കുമ്പോൾ അത്തരം ജനാധിപത്യ വിരുദ്ധ നിലപാടുകൾക്ക് എതിരെ പ്രതികരിക്കുവാൻ പോലും കഴിയാത്തവരാണ് ഞങ്ങളെ മതേതരത്വത്തിൻറെ പേരിൽ വിമർശിക്കുന്നത്. അവസരങ്ങൾക്ക് വേണ്ടിയുള്ള നിലപാടുമാറ്റവും, സുഖപ്പെടുത്തലും നിങ്ങൾക്ക് നല്ലതായിത്തോന്നാം. എന്നാൽ എല്ലാവരും അതുപോലെയാണ് എന്ന് വിചാരിക്കരുത്.

പ്രോഗ്രസീവ് പാനലിനെതിരെ സമൂഹത്തിൽ തെറ്റിധാരണ പരത്തുന്ന നിലയിൽ ചില അവസരവാദികൾ നടത്തുന്ന ദുർപ്രചരണം അർഹിക്കുന്ന അവജ്ഞയോടെ തള്ളി ക്കളയണമെന്നു വിനീതമായി മുഴുവൻ സമാജം അംഗങ്ങളോടും, മലയാളി സമൂഹത്തോടും അഭ്യർത്ഥിക്കുന്നു..

Advertisment