Advertisment

ഇൻകാസ് കോഴിക്കോടിന് പുതിയ നേതൃത്വം - അഷ്റഫ് വടകര പ്രസിഡന്റ്

author-image
admin
New Update

ദോഹ:  ഇൻകാസ് സെൻട്രൽ കമ്മറ്റിയിൽ സമീപകാലത്തുണ്ടായ അഴിച്ചുപണിയിൽ നിലവിലെ കോഴിക്കോട് ജില്ലാ നേതൃത്വത്തിലുള്ള പലരും ഉൾപ്പെടുത്തപ്പെട്ടതിനെ തുടർന്ന് ഇൻകാസ് കോഴിക്കോട് ജില്ലാ ഘടകം സമൂല അഴിച്ചു പണിയിലേക്ക് നീങ്ങുന്നു.

Advertisment

അതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ജില്ലയ്ക്ക് പുതുതായി പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രെഷറർ എന്നീ തസ്തികളിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. യഥാക്രമം അഷ്റഫ് വടകര, ഗഫൂർ നന്തി, സുശാന്ത് വളയം എന്നിവരാണ് ജില്ലയിലെ സുപ്രധാന പദവികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

publive-image

മത്താർ ഖദീമിലെ സ്റ്റാർ കാറ്ററിംഗ് മീറ്റിംഗ് ഹാളിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും മണ്ഡലം കമ്മറ്റികളുടെ പ്രസിഡന്റ് മാരുടെയും സെക്രട്ടറിമാരുടെയും സംയുക്ത യോഗത്തിൽ ആണ് ജില്ലാ നേതൃത്വത്തിൽ സമൂല മാറ്റം വരുത്താൻ തീരുമാനമുണ്ടായത്.

നിലവിലെ ജില്ലാ പ്രസിഡന്റ് അൻവർ സാദത്ത്, സഹാഭാരവാഹികളായ സിറാജ് പാലൂർ, വിപിൻ മേപ്പയ്യൂർ, അബ്ദുല്ല ചെരണ്ടത്തൂർ എന്നിവർ സെൻട്രൽ കമ്മറ്റി ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ജില്ലാ കമ്മറ്റിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് പുതിയ നേതൃത്വത്തിന്റെ ആവശ്യം ഉയർന്നു വന്നത്.

കോഴിക്കോട് ജില്ലയിൽ നിന്ന് തന്നെയുള്ള സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സമീർ ഏറാമല, ഗ്ലോബൽ വൈസ് പ്രസിഡന്റ് കെ കെ ഉസ്മാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മൂവരും ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടത്.

Advertisment