Advertisment

ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ലോക റെക്കോര്‍ഡ്

author-image
admin
New Update

ദോഹ:  ഖത്തറിലെ പ്രമുഖ അഡൈ്വര്‍ട്ടൈസിംഗ് & ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയപ്‌ളസ് പ്രസിദ്ധീകരിച്ച ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ലോക റെക്കോര്‍ഡ്. 2017ല്‍ 904 പേജുകളുമായി മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഡയറക്ടറിയുടെ പതിനൊന്നാമത് പതിപ്പിനാണ് ലോകത്തെ ഏറ്റവും ഭാരം കൂടിയ ബിസിനസ് ഡയറക്ടറി എന്ന വിഭാഗത്തില്‍ യുണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ അംഗീകാരം ലഭിച്ചത്.

Advertisment

ഗള്‍ഫ് പരസ്യ വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് സംരംഭകരുമായി നേരിട്ട് ബന്ധപ്പെടുവാന്‍ അവസരമൊരുക്കി 2007ല്‍ 232 പേജുകളുമായി തുടങ്ങിയ ഡയറക്ടറി ഓരോ വര്‍ഷവും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സജീവ പങ്കാളിത്തത്തോടെ വളരെ വേഗത്തിലാണ് ഉപഭോക്താക്കളുടെയും സംരംഭകരുടെയും ഇടയില്‍ സ്വീകാര്യത നേടിയതെന്ന് റെക്കോര്‍ഡ് പ്രഖ്യാപിക്കുവാന്‍ ദോഹയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

publive-image

എത് മേഖലയിലും അനുകരണങ്ങള്‍ ഒഴിവാക്കുകയും പുതുമകള്‍ അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ പൊതുസമൂഹം സ്വീകരിക്കുമെന്നതാണ് ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ വിജയം തെളിയിക്കുന്നതെന്ന് അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫ് മേഖലയിലെ ഡയറക്ടറികളുടെ ചരിത്രത്തില്‍ വേറിട്ട പാത വെട്ടിതെളിയിച്ച് രംഗ പ്രവേശം ചെയ്ത ഡയറക്ടറി കഴിഞ്ഞ 11 വര്‍ഷത്തിലധികമായി സ്മോള്‍ ആന്റ് മീഡിയം മേഖലയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ബിസിനസ് ഡയറക്ടറികളുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞു.

ഉപഭോക്താക്കളുടെയും സംരംഭകരുടെയും താല്‍പര്യവും നിര്‍ദേശവും കണിക്കിലെടുത്ത് ഡയറക്ടറിയുടെ ഓണ്‍ലൈന്‍ എഡിഷനും സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തി പുതിയ തലമുറയിലെ ഉപഭോക്താക്കളെ കൂടി പരിഗണിച്ച് 2016 ല്‍ ആരംഭിച്ച മൊബൈല്‍ അപ്ലിക്കേഷനും വമ്പിച്ച് സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഡയറക്ടറി ഓണ്‍ലൈന്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയിലും ലഭ്യമാണ്.

വിശദമായ മാര്‍ക്കറ്റിംഗ് ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സ്‌ക്കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസിന് കീഴിലുള്ള കൊമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിന്റെ ഏറ്റവും നൂതനമായ മാര്‍ക്കറ്റിംഗ് ഉല്‍പ്പന്നത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കാനായിട്ടുണ്ട്.

യു.കെ ആസ്ഥാനമായുള്ള മിയ മാര്‍ക്കറ്റ് മാഗസിന്റെ 2017 ലെ ജി.സി.സിയിലെ മികച്ച ഇന്റര്‍നാഷണല്‍ മീഡിയ മാര്‍ക്കറ്റ്, ഖത്തറിലെ മികച്ച അഡൈ്വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനി എന്നീ രണ്ട് അവാര്‍ഡുകള്‍ ലഭിച്ച് ഏക കമ്പനി കൂടിയാണ് മീഡിയപ്‌ളസ്. ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി ഉള്‍പ്പെടെയുള്ള മീഡിയപ്‌ളസിന്റെ പ്രസിദ്ധീകരണങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് ലഭിച്ചത്.

ഖത്തര്‍ മാര്‍ക്കറ്റില്‍ പുതുമകള്‍ സമ്മാനിച്ച ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ 12ാമത് എഡിഷന്‍ മെയ് ആദ്യ വാരം പുറത്തിറക്കാന്‍ ഉദ്ധേശിക്കുന്നതായി അക്കോണ്‍ ഗ്രൂപ്പ് വെഞ്ച്വഴ്‌സ് ചെയര്‍മാന്‍ ശുക്കൂര്‍ കിനാലൂര്‍ പറഞ്ഞു. ഗള്‍ഫില്‍ നിലവിലുള്ള പ്രത്യേക സാഹചര്യം കണിക്കിലെടുത്ത് ഈ വര്‍ഷം ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി എന്ന പേരിലാണ് പ്രസിദ്ധീകരിക്കുക.

വാര്‍ത്താസമ്മേളനത്തില്‍ ഓപ്പറേഷന്‍സ് മാനേജര്‍ റഷീദ പുളിക്കല്‍, പ്രൊജക്റ്റ് മാനേജര്‍ ഫൗസിയ അക്ബര്‍, സെയില്‍സ് മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് റഫീഖ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അഫ്‌സല്‍ കിളയില്‍ എന്നിവര്‍ പങ്കെടുത്തു.

Advertisment