Advertisment

ആദിത്യനും അഭിനവിനും നവയുഗം ബാലവേദി യാത്രയയപ്പ് നൽകി

author-image
admin
New Update

ദമ്മാം: തുടർപഠനത്തിനായി പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് പോകുന്ന നവയുഗം ബാലവേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആദിത്യ ഷാജിയ്ക്കും അഭിനവ് മണിക്കുട്ടനും യാത്രയയപ്പ് നൽകി.

Advertisment

publive-image

ദമ്മാം റോസ് ആഡിറ്റോറിയത്തിൽ വെച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച് നവയുഗം ബാലവേദി കണ്‍വീനര്‍ ഗോപകുമാർ അഭിനവ് മണിക്കുട്ടനും, ബാലവേദി ജോയിന്റ് സെക്രട്ടറി ധീരജ് ലാൽ ആദിത്യഷാജിയ്ക്കും നവയുഗത്തിന്റെ ഉപഹാരങ്ങൾ കൈമാറി.

നവയുഗം കേന്ദ്രഭാരവാഹികളായ ബെൻസി മോഹൻ, എം.എ.വാഹിദ് കാര്യറ, ഷാജി മതിലകം, സാജൻ കണിയാപുരം, കേന്ദ്രകമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

publive-image

നവയുഗം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഷാജി അടൂരിന്റേയും, ലീന ഷാജിയുടെയും മകനാണ് ആദിത്യ ഷാജി. നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ, കേന്ദ്രകമ്മിറ്റിയംഗം പദ്മനാഭൻ മണിക്കുട്ടൻ എന്നിവരുടെ മകനാണ് അഭിനവ് മണിക്കുട്ടൻ.

Advertisment