Advertisment

കരിപ്പൂരിന് കരുത്തായ് ഗൾഫ് എയർ ഗമനാഗമം; പൂർവസ്ഥിതി തിരിച്ചെടുക്കും വരെ സമരമെന്ന് ജനങ്ങൾ

New Update

ജിദ്ദ:  കരിപ്പൂർ വിമാനത്താവളത്തിന് മേൽ ഇന്ത്യയിലെ ഉദ്യോഗസ്ഥ ലോബി അടിച്ചേൽപ്പിച്ചതെന്ന് വിലയിരുത്തിക്കഴിഞ്ഞ വിലങ്ങിനെ ദുർബലമാക്കി ബഹ്‌റൈൻ ആസ്ഥാമായ ഗൾഫ് എയർ കരിപ്പൂർ - മനാമ സെക്ടറിൽ സർവീസ് ആരംഭിച്ചു. മനാമയിൽ നിന്ന് ജിദ്ദയിലേക്ക് ഗൾഫ് എയർ കണക്ഷൻ സർവീസും ഉണ്ടെന്നത് കരിപ്പൂരിന്റെ തരംതാഴ്ത്തലിൽ ഏറ്റവും കഷ്ടപ്പെടുന്ന സൗദിയിലെ മലബാറിൽ നിന്നുള്ള പ്രവാസികൾക്ക് അനല്പമായ ആഹ്ലാദമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Advertisment

ഗള്‍ഫ് എയര്‍ വിമാനത്തിന്റെ ജിദ്ദ - കരിപ്പൂർ സമയക്രമം ഇതാണ്: ദിവസവും വൈകിട്ട് 5.30നു പുറപ്പെട്ടു 7.20നു ബഹ്‌റൈനിലെ മനാമയിലെത്തുകയും അവിടെ നിന്നു രാത്രി 11.25ന് പുറപ്പെട്ട് പുലര്‍ച്ചെ 4.30 ന് കരിപ്പൂരിലിറങ്ങുകയും ചെയ്യും. കരിപ്പൂർ - ജിദ്ദ സമയക്രമം ഇങ്ങിനെ: പുലര്‍ച്ചെ 5.30ന് കരിപ്പൂരില്‍ നിന്നും പുറപ്പെട്ട് മനാമയിൽ പ്രാദേശിക സമയം കാലത്ത് 7.20ന് മനാമയിലെത്തുകയും അവിടെ നിന്ന് 10.15നു പുറപ്പെട്ട് ഉച്ചക്ക് 12.30നു ജിദ്ദയിലിറങ്ങുകയും ചെയ്യും.

publive-image

അഥവാ, ഗൾഫ് എയർ സർവീസോടെ ഏതാണ്ട് നേരിട്ടുള്ള സർവീസിന് വേണ്ടി വരുന്ന സമയ ദൈർഘ്യത്തിൽ ജിദ്ദ മലയാളികൾക്ക് നാട്ടിലേക്കും തിരിച്ചും എത്താം, അതും ദിവസേന. ബഹ്റൈനിലെ ട്രാന്സിറ് വേളയിൽ 24 മണിക്കൂർ മുതൽ 72 മണിക്കൂർ (3 ദിവസം) വരെ താമസ സൗകര്യവും യാത്രക്കാർക്ക് ലഭിക്കും. ഈ സേവനത്തിന് ഗൾഫ് എയറുമായി ബന്ധപെട്ടാൽ മതി.

194 എക്കോണമി ക്ലാസ് ടിക്കറ്റുകളും, 14 ബിസിനസ്സ് ക്ലാസ് ടിക്കറ്റുകളും ലഭ്യമാണ്. 40 കിലോ ലഗേജും 10 കിലോ ഹാന്‍ഡ്ബാഗും ഗൾഫ് എയർ അനുവദിക്കുന്നുണ്ട്. കാർഗ്ഗോ ക്ഷമതയുള്ള എ 321 വിമാനമാണ് ഗൾഫ് എയർ ഉപയോഗിക്കു ന്നതിനാൽ എ 320 പോലെ ലഗേജ് ഓഫ് ലോ ഡ് ചെയ്യുന്ന പ്രവണത ഉണ്ടാകാനിടയില്ലെന്നതും ആശ്വാസകരമാണ്.

കുറേ വര്ഷങ്ങള്ക്കു ശേഷം, ചെറിയ പെരുന്നാൾ സുദിനത്തിൽ വെളുപ്പിന് മുമ്പ് അഞ്ചരയ്ക്ക് ആരംഭിച്ച ഗൾഫ് എയറിന്റെ കരിപ്പൂരിൽ നിന്നുള്ള ആദ്യ സർവീസിലെ യാത്രക്കാരെ വിമാന ഉദ്യോഗസ്ഥർ ബൊക്കെ നൽകിയാണ് എതിരേറ്റത്. ആദ്യ സർവീസ് കരിപ്പൂർ വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു ഉദ്ഘാടനം ചെയ്തു.

സൗദിയിലെ ഇന്ത്യൻ സ്‌കൂൾ വാർഷിക അവധി അടുത്ത് വരുന്ന സാഹചര്യത്തിൽ നിലവിൽ വന്ന ഗൾഫ് എയർ സർവീസ് ബഹ്റൈനിലെയും സൗദിയിലെയും മലബാർ പ്രവാസി സമൂഹത്തിന് അങ്ങേയറ്റം ആശ്വാസം പകരും. നിലവില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് ബഹ്‌റൈൻ - കരിപ്പൂർ സെക്ടറിലെ ഏക സർവീസ്.

publive-image

ഇന്ത്യയിൽ നിന്നുള്ള നിലവിലെ ഗൾഫ് എയർ സർവീസുകൾ തിരുവനന്തപുരം, കൊച്ചി, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ വിമാനങ്ങളിൽ നിന്നാണുള്ളത്. ഇതിനു കൂടെ ഇപ്പോൾ കരിപ്പൂരും ആയി.

കരിപ്പൂർ - ജിദ്ദ സെക്ടറിൽ നേരിട്ട് സർവീസ് നടത്താൻ സൗദി അറേബ്യൻ എയർലെൻസ് സന്നദ്ധമായിട്ടും ഇന്ത്യയിലെ ഉദ്യോഗസ്ഥ ലോബി പൊതുമേഖലയിലുള്ള കരിപ്പൂരിന്റെ രക്ഷയ്ക്ക് എത്തിയില്ല... ഫലമോ, സ്വകാര്യ മേഖലയിലെ നെടുമ്പാശ്ശേരിയ്ക്ക് ചാകരയും. ജിദ്ദ - കരിപ്പൂര്‍ സര്‍വീസ് കാര്യത്തിൽ സൗദി അറേബ്യൻ എയർലൈൻസ് സമർപ്പിച്ച അനുകൂലമെന്ന് വിശ്വസിക്കപ്പെടുന്ന സെകുരിറ്റി റിപ്പോർട്ട് ഇന്ത്യയിലെ വ്യോമയാന അധികൃതർ തടഞ്ഞുവെച്ചതിനെതിരെ മലബാറിൽ പ്രക്ഷോഭം ശക്തിപ്പെടുകയാണ്. സോഷ്യൽ മീഡിയകളിൽ ശക്തമായി അലയടിക്കുന്ന പ്രതികരണങ്ങൾ വരും നാളുകളിൽ പ്രത്യക്ഷ പ്രതിഷേധ പരിപാടികളാണ് പരിണമിക്കും.

കരിപ്പൂരിന്റെ പഴയ പ്രതാപം തിരിച്ചു കൊണ്ടുവരുന്ന ശ്രമത്തിലെ ഒരു നാഴിക കല്ലാണ് വർഷങ്ങളുടെ ഇട വേളക്ക് ശേഷം ഗൾഫ് എയറി ന്റെ തിരിച്ചുവരവ് ഗൾഫ് എയർ സർവീസ് പുരാനാരംഭിച്ചതെന്നും ഇത് മലബാർ ഗൾ ഫ് സെക്ടറിൽ ഒരു വൻ നേട്ട ത്തിന് തന്നെ വഴിയൊരുക്കുമെന്നും കരിപ്പൂർ വിമാനത്താവള കാര്യത്തിൽ മുൻ നിരയിലുള്ള ജനകീയ കൂട്ടായ്മയായ മലബാർ ഡിവലപ്മെന്റ്റ് ഫോറം അമരക്കാരൻ കെ എം ബഷീർ പ്രത്യാശിച്ചു.

അതേമസയം, കോഡ് ഇ ഇനത്തിലായി 777 ഇനം വിമാനങ്ങൾ കൂടി സർവീസ് നടത്തുമ്പോഴേ കരിപ്പൂരിന്റെ കവർന്ന പ്രതാപം തിരിച്ചു കിട്ടിയെന്നു സമാധാനിക്കാനാവൂ എന്നും അതിനുള്ള കൂട്ടായ ശ്രമങ്ങൾ പല തലങ്ങളിലുമായി തുടരുമെന്നും അദ്ദേഹം തുടർന്നു.

Advertisment