Advertisment

സൗദിയിലും വ്രതാരംഭം വ്യാഴാഴ്ച

New Update

ജിദ്ദ:  റംസാൻ വ്രതാരംഭം വ്യാഴാഴ്ച ആയിരിക്കുമെന്ന് സൗദി അറേബ്യയിലെ സുപ്രീം ജുഡീഷ്യറി പ്രഖ്യാപിച്ചു. ചൊവാഴ്ച അസ്തമയത്തിൽ ചന്ദ്രപ്പിറവി ദൃശ്യമാകുന്നത് നിരീക്ഷിക്കാൻ ജുഡീഷ്യറി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

Advertisment

publive-image

രാജ്യത്തെ ഹൂത്തസുദൈർ, തമീർ, ശഖ്‌റാ തുടങ്ങിയ പ്രദേശങ്ങളിലെ വാനനിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നോ മറ്റോ ചന്ദ്രപ്പിറവി കണ്ടതായി യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് ബുധനാഴ്ച ശഅബാൻ മുപ്പതും വ്യാഴാഴ്ച റംസാൻ ഒന്നും ആണെന്ന് സൗദി അധികൃതർ പ്രഖ്യാപിച്ചത്. കേരളത്തിലും വ്യാഴാഴ്ചയാണ് റംസാൻ നോമ്പ് ഒന്ന്.

ഇതുപ്രകാരം, അടുത്ത ചന്ദ്രപ്പിറവി ദൃശ്യമാവുന്ന മുറക്ക് ജൂൺ പതിനഞ്ചിനോ പതിനാറിനോ ആയിരിക്കും ഈദുൽഫിത്ർ. മാസപ്പിറവി കണ്ടാൽ മാത്രമേ സൗദിയിൽ റംസാൻ വ്രതാരംഭവും പെരുന്നാളും ഹജ്ജിന്റെ ദിവസങ്ങളും സ്ഥിരപ്പെടുത്താറുള്ളൂ.

സൗദിയുടെ ഔദ്യോഗിക കലണ്ടർ ആയ ഉമ്മുൽഖുറാ കലണ്ടറിൽ മുൻകൂട്ടി കണക്കുകൂട്ടിയ കാലഗണനയും ചന്ദറാപ്പിറവി കാണുന്നതിന്റെയും കാണാതിരിക്കുന്നതിന്റെയും അടിസ്ഥാനത്തിൽ പുനര്നിര്ണയിക്കാറുണ്ട്. കലണ്ടർ പ്രകാരം ബുധനാഴ്ച ആണ് വ്രതാരംഭം.

ഇറാഖ്, ജോർദാൻ, ഫലസ്തീൻ എന്നിവിടങ്ങളിലും വ്യാഴാഴ്ച തന്നെയാണ് റംസാൻ തുടങ്ങുന്നത്.

Advertisment