Advertisment

സൗദി ലോകകപ്പ് ടീം സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടു; എല്ലാവരും സുരക്ഷിതർ

New Update

ജിദ്ദ:  റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കുന്ന സൗദി അറേബ്യൻ ടീം സഞ്ചരിച്ച വിമാനം അപകടത്തിൽ പെട്ടു. റഷ്യൻ തലസ്ഥാനത്തു നിന്ന് റോസ്റ്റോവ് നഗരത്തിലേക്ക് പുറപ്പെട്ട വിമാനം നിലത്തിറങ്ങാനിരിക്കെ വിമാനത്തിന്റെ ഒരു എൻജിൻ പ്രവർത്തനരഹിതമാവുകയായിരുന്നുവെന്ന് സംഭവം സംബന്ധിച്ച് എയർ റഷ്യൻ ഇറക്കിയ പ്രസ്താവന വിവരിച്ചതായി സ്പുട്നിക് ന്യൂസ് റിപ്പോർട്ട് ചെയ്തു.

Advertisment

തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ഒരു പക്ഷി എഞ്ചിനിൽ ചെന്നിടിച്ചാണ് അത് നിശ്ചലമാവാൻ കാരണമെന്ന് ഔദ്യോഗിക റിപ്പോർട്ട് വിശദീകരിച്ചു. വിമാനം സ്വാഭാവിക രൂപത്തിൽ ലക്ഷ്യസ്ഥാനത്തു ഇറങ്ങിയതാണ് ആർക്കും യാതൊരു അനിഷ്ടകരമായതൊന്നും ഉണ്ടായിട്ടില്ലെന്നും എയർ റഷ്യ പ്രസ്താവന വെളിപ്പെടുത്തി.

publive-image

<അപകടം സംബന്ധിച്ച് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന ചിത്രം. ഇതിനു ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.>

ചെറിയ സാങ്കേതിക തകരാറായിരുന്നുവെന്നും എല്ലാവരും സുരക്ഷിതരാണെന്നും ടീം സുരക്ഷിതമായി റോസ്റ്റോവില്‍ ഇറങ്ങിയതായും സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനും അറിയിച്ചു. അതേസമയം, സംഭവം അഗ്നിബാധയാണെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ പ്രചരിച്ച വാർത്തയും ചിത്രവും സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

അപകടത്തിൽ പെട്ട വിമാനം സൗദി അറേബ്യൻ എയർലൈൻസിന്റെതല്ലെന്നു സൗദിയ ഔദ്യോഗിക വാക്താവ് അറിയിച്ചു. സൗദി ടീമിന്റെ മോസ്കോവിൽ നിന്ന് റോസ്റ്റോവ് നഗരത്തിലേക്കുള്ള യാത്രയ്ക്കായി ഫിഫ ഏർപ്പെടുത്തിയ ഒരു റഷ്യൻ എയർലൈൻസ് വിമാനമാണ് അത്യാഹിതത്തിന് ഇരയായത്.

പക്ഷി സാങ്കേതിക തകരാറിന് ഇടയാക്കിയതെന്നും റോസ്‌തോവില്‍ ഇറങ്ങുമ്പോള്‍ രണ്ട് എന്‍ജിനും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുവെന്നും റോസ്സിയ വിമാന കമ്പനി പത്രക്കുറിപ്പില്‍ അവകാശപ്പെട്ടു. യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണി ഉണ്ടായിരുന്നില്ല. സാധാരണ നിലയിലാണ് വിമാനം ലാന്‍ഡ് ചെയ്തതെന്നും റോസ്റ്റോവ് വിമാനത്താവളത്തിൽ വിമാനം ഇറങ്ങുമ്പോൾ അപായ സൂചനകളോ മുന്നറിയിപ്പുകളോ പുറപ്പെടുവിച്ചിരുന്നില്ലെന്നും വിമാന കമ്പനി വക്താവ് പറഞ്ഞു.

ലോകകപ്പിലെ സൗദിയുടെ രണ്ടാമത്തെ മത്സരത്തിൽ ഉറുഗ്വേയോട് ഏറ്റുമുട്ടാൻ റോസ്റ്റോവ് നഗരത്തിലേക്ക് പറക്കുകയായിരുന്നു ഫിഫയിലെ പച്ചപ്പട. ആദ്യ മത്സരത്തിൽ ആതിഥേയരായ റഷ്യയോട് ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് വഴങ്ങേണ്ടി വന്ന സൗദിയ്ക്കു നിർണായകമാണ് ഉറുഗ്വേയുമായുള്ള പോര്. ബുധനാഴ്ച വൈകീട്ടാണ് സൗദി - ഉറുഗ്വേ കളി.

Advertisment