Advertisment

സുപ്രീം കോടതി നിർദ്ദേശങ്ങളെ ഗ്ലോബൽ പ്രവാസി അസോസ്സിയേഷൻ സ്വാഗതം ചെയ്തു

author-image
ഗള്‍ഫ് ഡസ്ക്
New Update

ഷാർജ്ജ:  കേരളത്തിലെ പ്രളയത്തിൽ നിന്നും പാഠം പഠിച്ചു കൊണ്ട് ദുരന്തനിവാരണ പദ്ധതികൾക്കും നിയമങ്ങൾക്കും മുൻഗണന നൽ കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി ആവശ്യപ്പെട്ടതിനെ (GPA) പ്രസിഡന്റ് സലാം പാപ്പിനിശ്ശേരി സെക്രട്ടറി അഡ്വ.ബെന്നി അബ്രാഹം, അഡ്വ. ലിഷ്മ മുഹമ്മദലി അഡ്വ. റിഫായി എന്നിവർ സ്വാഗതം ചെയ്തു.

Advertisment

ഇതു വരെ ഒൻപത് സംസ്ഥാനങ്ങൾ മാത്രമേഡിസാസ്റ്റർ മാനേജ്മെൻറ് റിപ്പോട്ട് സമർപ്പിച്ചിട്ടുള്ളൂ എന്നത് ആശങ്കാജനകമാണെന്ന് സുപ്രീം കോടതി പറഞ്ഞത് നാം ഗൗരവത്തോടെ കാണണം.

കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ നിയമത്തിലെ നിർദ്ദേശങ്ങൾക്ക് മുൻഗണന കൊടുക്കണമെന്ന് സുപ്രീം കോടതി പറഞ്ഞതിനെ കാലിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഗൗരവത്തോടെ കാണണമെന്നും GPA അഭിപ്രായപ്പെട്ടു.

2005 ലേയും 2016 ലേയും ദുരന്തനിവാരണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേന്ദ്ര തലത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായിട്ടുള്ള 5 അംഗ മന്ത്രിസഭാ സമിതിയും, സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായി 6 അംഗ മന്ത്രിസഭാ സമിതിയും ജില്ലാതലത്തിൽ കലക്ടറുടെ നേതൃത്ത്വത്തിലും താഴേതട്ടിൽ പഞ്ചായത്ത് വില്ലേജ് അധികാരികളുമായി നീണ്ട വലിയൊരു ഔദ്യോഗിക ശ്രംഖല തന്നെ ഇത്തരം ദുരന്തനിവാരണത്തിനായി നമുക്ക് ഉണ്ടെങ്കിലും ഇവരുടെ ഫലപ്രദമായ ഏകോപനവും നടത്തിപ്പും ഇനിയും കുറ്റമറ്റ താക്കേണ്ടതുണ്ട്.

ഇവർ ദുരന്തനിവാരണ നിയമ നിർദ്ദേശങ്ങൾക്ക് മുൻഗണന കൊടുത്ത് ചെയ്ത കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നമെന്ന സുപ്രീം കോടതി നിർദ്ദ്ദേശ്യത്തെ GPA പ്രസിഡന്റും, സാമൂഹിക പ്രവർത്തകനുമായ ശ്രീ സലാം പാപ്പിനിശ്ശേരി സ്വാഗതം ചെയ്തു.

കേരളം അടക്കം 6 സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന പശ്ചിമ ഘട്ടത്തിന്റെ സുരക്ഷക്കായി മാധവ് ഗാഡ്ഗിൽ കമ്മറ്റി 2011 ൽ അനിയന്ത്രിതമായ പ്രകൃതി ചൂഷണത്തിനും ക്രഷറുകളുടേയും ക്വാറികളുടേയും വ്യാപനം തടയുന്നതിനു മായി കടുത്ത ദേശ്യങ്ങൾ മുന്നോട്ട് വച്ചപ്പോൾ സാമ്പത്തിക, കച്ചവട താൽപര്യത്തിനായി രാഷ്ട്രീയ ബിസിനസ് താൽപര്യങ്ങൾ കൊണ്ട് ഈ കമ്മറ്റി നിർദ്ദേശ്യണളെ എതിർത്തു തോൽപിച്ചാണ് കസ്തുരി രംഗൻ കമ്മറ്റി രൂപീകരിച്ചത്.

ഗാഡ്ഗിൽ റിപ്പോർട്ട് അൽപം മയപ്പെടുത്തിയെങ്കിലും കസ്തൂരി രംഗൻ റിപ്പോർട്ടിലും പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണം തടയണമെന്നും കേരള മടക്കമുള്ള പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ പ്രത്യേക നിയമമുണ്ടാക്കി സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ഈ കംമ്മറ്റിയും നിർദ്ദേശിക്കുന്നു.

ഗാഡ്ഗിൽ കസ്തൂരി രംഗൻ കമ്മറ്റി റിപ്പോർട്ടുകളിലെ നല്ല നിർദ്ദേശ്യങ്ങളെല്ലാം ചേർത്ത് പുതിയ കാലാവസ്ഥാ ,പരിസ്ഥിതി നിയമം നടപ്പാക്കേണ്ടതാണെന്നു GPA സെക്രട്ടറി അഡ്വ. ബെന്നി അബ്രാഹം അഭിപ്രായപ്പെട്ടു.

ഈ പ്രളയത്തിന്റെ പശ്ചാത്തലത്തിൽഡാം സുരക്ഷാ നിയമപ്രകാരം 139 അടിയിൽ താഴെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് നിലനിർത്തണമെന്ന് സുപ്രിം കോടതി നിർദ് ദേശിച്ചതിനെയും, തീരദേശ പ്രദേശങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സംബന്ധിച്ചുള്ള നിയമങ്ങളും കേരളത്തിൽ പുതിയതായി ക്രഷറുകൾക്കൊന്നും അനുമതി കൊടുക്കേണ്ടതില്ലെന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനത്തെയും, ഏറെ നാളായി കാത്തിരുന്ന കോസ്റ്റൽ റെഗുലേഷൻ സോണിന്നെ ഡ്രാഫ്റ്റ് നോട്ടിഫിക്കേഷൻ പുറത്തുവിട്ടതിനെയും അഡ്വ.ലിഷ്മ മുഹമ്മദലി, അഡ്വ. രിഫായി എന്നിവർ സ്വാഗതം ചെയ്യുകയും ചെയ്തു.

Advertisment