Advertisment

മോങ്ങം എമിറേറ്റ്സ്‌ ഇഫ്ത്താർ വിരുന്ന് സംഘടിപ്പിച്ചു

author-image
admin
New Update

ഷാർജ്ജ:  "മോങ്ങം എമിറേറ്റ്സ്‌" ഇഫ്ത്താർ വിരുന്ന് വളരെ വിപുലമായ രീതിയിൽ ഷാർജ്ജയിൽ സംഘടിപ്പിച്ചു. ചടങ്ങിൽ ജനറൽ സെക്രട്രറി അബ്ദുൽ റഷീദ്‌ ടി പി അദ്ധ്യക്ഷ്യത വഹിച്ചു. ഭാരവാഹികളായ കുവൈത്ത്‌ അലവികുട്ടി, പി.പി. സവാദ്‌, അഷ്രഫ്‌ സൽവ, സാജിദ്‌ ചേങ്ങോടൻ, ഫൈസൽ ബാബു കോടാലി സംസാരിച്ചു.

Advertisment

publive-image

സെക്രട്രറി സി.കെ. ഇർഷാദ്‌ മോങ്ങം സ്വാഗതവും, കൗൺസിൽ അംഗം മുനീർ സി.കെ. നന്ദിയും പറഞ്ഞു. ഇമാറാത്തിലെ മോങ്ങം പ്രവാസികളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യം വെച്ച്‌ മോങ്ങം എമിറേറ്റ്സിനു കീഴിൽ അഹമ്മദ്‌ ബാരിഷ്‌ കോടിത്തൊടിക, മുനവ്വർ കുറുങ്ങാടൻ എന്നിവരെ മുഖ്യ ഭാരവാഹികളാക്കി "ഫോർച്ച്യൂൺ വിംഗ്‌" രൂപീകരിച്ചു.

publive-image

യൂനിസ്‌ സലീം സികെ, റഷീദ്‌ വട്ടോളി, നബീൽ എക്സ്പോ, ഫൈസൽ ബംഗാളത്ത്‌, ജലീൽ പുളിയക്കോടൻ, മാനു മൊയ്തീൻ ബി, സാജിദ്‌ വട്ടോളി, മൻസൂർ ചെമ്പൻ, മുജീബ്‌ പുല്ലൻ, ജംഷീർ സികെ, ഷബീർ അലി ചെമ്പൻ, ഷിഹാബ്‌ അൽ ദീൻ, ഷിഹാബ്‌ ടിപി, ഷരീഫ്‌ തോട്ടോളി എന്നിവർ സംബന്ധിച്ചു.

Advertisment