Advertisment

ദുബായില്‍ 'സ്പാരോ ആർട്ട് എക്സിബിഷൻ' ആരംഭിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

ദുബായ്:  അബുദാബി ആസ്ഥാനമായ ആർട്ട് യുഎഇ , ഓട്ടിസം ട്രസ്റ്റ് ഫൗണ്ടേഷനും ഗ്ലോബൽ ആർട്ട് ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് ആഗസ്ത് ഒന്ന് മുതൽ പതിനഞ്ച് വരെ 'സ്പാരോ ആർട്ട് എക്സിബിഷൻ' ദുബായ് ഷെയ്ഖ് സായിദ് റോഡിലെ ഷെൻഗറില ഹോട്ടലിൽ ആരംഭിച്ചു.

publive-image

ഓട്ടിസം അസുഖ ബാധിതനായ പതിനഞ്ച് വയസ്സുകാരൻ അമാൻ കൃഷ്ണ എന്ന പാലക്കാട്ടുകാരൻ വരച്ച ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ചെറുപ്പം മുതലേ പെയിന്റിങ്ങിലും സംഗീതത്തിലും ശ്രദ്ധ കാണിച്ചുതുടങ്ങിയ അമാൻ ഇന്നിപ്പോൾ ലോകനിലവാരത്തിലുള്ള ചിത്രങ്ങളാണ് വരച്ചു തീർത്തിരിക്കുന്നത്.

publive-image

ആരോടും അധികം സംസാരിക്കാതെ തന്റെ പെയിന്റിങ് ബ്രഷും ക്യാൻവാസും എപ്പോഴും കൂടെക്കൂട്ടി ചിത്രങ്ങളിൽ മാത്രം സമയം ചിലവഴിക്കുന്ന അമാന് ന്യുയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്നും ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും ക്ഷണം ലഭിച്ചു കഴിഞ്ഞു.

publive-image

ഹിസ് ഹൈനസ്സ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ നഹ്യാനും , ലണ്ടൻ ആർട്ട് & മീഡിയ ഫൗണ്ടേഷൻ ചെയർ പേഴ്സണുമായ ഡോക്ടർ എലേനയും മുഖ്യാതിഥികൾ ആയ ചടങ്ങിൽ ഓട്ടിസം ട്രസ്റ്റ് ഫൗണ്ടേഷൻ ചെയർമാൻ ഹിസ് എക്‌സലൻസി ഷെയ്ഖ് ഫഹദും ആർട്ടിസ്റ്റ് അമനും ചേർന്നുകൊണ്ട് ഉത്‌ഘാടനം നിർവഹിച്ചു.

publive-image

ഷെയ്ഖ് സായിദ് റോഡിൽ ഷെൻഗറില ഹോട്ടലിലെ 43 ആം നിലയിലുള്ള പ്രസിഡൻഷ്യൽ സ്യുട്ടിൽ വെച്ചായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. അബുദാബിയിലെ എ. ഇ. ക്യാപ്പിറ്റൽ സി ഇ ഓ ആദം ലഡ്‌ജാജ് , ബീവർ ഗൾഫ് ചെയർമാൻ രാജേഷ് കൃഷ്ണ , ഗ്ലോബൽ ആർട്ട് അംബാസിഡർ കിംബർലി മാക്ക് ഗോവൻ , സിനാർ ചെയർമാൻ അഹമ്മദ് സിനാർ , ഗ്ലോബൽ ലക്ഷ്വറി കൗൺസിൽ സി ഇ ഓ സോഫി ജിൻഡ , ടോണിനോ ലബോര്ഗിനി പാർട്ണർ ഉസ്മാൻ , ശങ്കറില ഹോട്ടൽ ജനറൽ മാനേജർ നിക്കോളാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

publive-image

തുർക്കിയിലെ പ്രശസ്തസംഗീത ബാൻഡിന്റെ ഔദ് സംഗീതവും ചിത്രങ്ങളുടെ ലേലവും ഉണ്ടായിരുന്നു . ചിത്രങ്ങൾ വിറ്റു കിട്ടുന്ന പണം ഓട്ടിസം ട്രസ്റ്റ് ഫൗണ്ടേഷന് നൽകുമെന്ന് ആർട്ട് യു എ ഇ സ്ഥാപകരായ സത്താർ അൽ കരനും സക്കരിയ്യ മുഹമ്മദും വാർത്താക്കുറിപ്പിൽ അറിയിച്ചു.

publive-image

Advertisment