41 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചു പോകുന്ന അബുദാബി മലയാളീ സമാജത്തിന്‍റെ മുന്‍ പ്രസിഡന്റും സമാജം മുൻ ജനറൽ സെക്രട്ടറിയും, ഇന്‍കാസ് യു.എ.ഇ. സെന്‍ട്രല്‍ കമ്മറ്റിയുടെ വർക്കിങ് പ്രസിഡന്റുമായ ഇടവ സൈഫിനു അബുദാബി മലയാളീ സമാജവും ഇൻകാസ് അബുദാബിയും സംയുക്തമായി അബുദാബി മലയാളീ സമാജത്തില്‍ യാത്രയപ്പ്നല്‍കി.
യാത്രയയപ്പ് സമ്മേളനത്തില്‍ സമാജം പ്രസിഡണ്ട് ടി.എ. നാസര്‍ അധ്യക്ഷത വഹിച്ചു. സമാജം ജനറല്‍സെക്രട്ടറി നിബു സാം ഫിലിപ്പ്, സമാജം രക്ഷാധികാരി സോമരാജന്‍, ഇന്ത്യന്‍ മീഡിയ അസോസിയേഷന്‍ പ്രധിനിതി അനില്‍ സി. ഇടികുള, മൊയ്ദീന്‍ കോയ, ഇന്‍കാസ് അബുദാബി പ്രസിഡണ്ട് യേശുശീലന്‍, ഇന്‍കാസ് അബുദാബി സെക്രട്ടറി സലിം ചിറക്കല്‍, ഐ.എസ്.സി. പ്രസിഡണ്ട് രമേശ് പണിക്കര്‍, കെ.എസ്.സി. പ്രസിഡണ്ട് ബീരാന്‍ കുട്ടി, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ സെക്രട്ടറി ഉസ്മാന്‍ കരിപ്പത്ത്, അബ്ദുള്ള ഫാറൂക്കി, പള്ളിക്കല്‍ ഷുജാഹി, ഷിബു വര്‍ഗീസ്, എ.എം. അന്‍സാര്‍, കെ.ബി. മുരളി, സുരേഷ് പയ്യന്നൂര്‍ കെ.എച് താഹിര്‍, എന്നിവര്‍ സംസാരിച്ചു.
41 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചു പോകുന്ന ഇടവ സൈഫിന് സമാജം രക്ഷാധികാരി സോമരാജന്‍ സമാജത്തിന്‍റെ പൊന്നാടയും മെമന്റോയും നല്‍കി ആദരിച്ചു. ഭാവി ജീവിതം ശോഭനമാവട്ടെ എന്ന് എല്ലാവരും ആശംസിച്ചു.