Advertisment

അബുദാബി മലയാളീ സമാജം ശ്രീദേവി മെമ്മോറിയൽ യൂത്ത് ഫെസ്റ്റിവലിനു തുടക്കമായി

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി:  അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന യു എ ഇയിലെ ഏറ്റവും വലിയ കലോത്സവമായ ശ്രീദേവി മെമ്മോറിയൽ യുവജനോത്സവം ഇന്ന് മുതൽ മുസ്സഫയിലെ സമാജം അങ്കണത്തിലെ മൂന്ന് വേദികളിലായി തുടക്കമായി. ആദ്യ ദിനമായ ഇന്ന് ഫോക്ക് ഡാൻസ് , ലളിത ഗാനം , മാപ്പിള പാട്ട് തുടങ്ങിയ മത്സരങ്ങൾ നടത്തപ്പെട്ടു. രാത്രി 2 മണി വരെ നീണ്ട മത്സരങ്ങള്‍ കലാ പ്രകടനത്തിന്റെ മികവുകൊണ്ടു ശ്രദ്ധയാകര്‍ഷിച്ചു.

Advertisment

publive-image

ഫോക്ക് ഡാന്‍സ് ജൂനിയര്‍ വിഭാഗത്തില്‍ അന്‍കിത അനീഷും മരിയ സിറിയക്കും ഒന്നാം സ്ഥാനം നേടി. സബ് ജൂനിയര്‍ വിഭാഗത്തില്‍ ഗ്രീഷ്മ രവീന്ദ്രനും ഐശ്വര്യ ഷൈജിത്തും ഒന്നാം സ്ഥാനം നേടി. ലളിതഗാനം (15-18) ഒന്നാം സ്ഥാനം ഫഹ്മിദ നസീറും രണ്ടാം സ്ഥാനം വാസുദേവ് സജീവും നേടി.

മാപ്പിളപ്പാട്ട് (12-15) നൂറ നുജും നിയാസ് ഒന്നാം സ്ഥാനവും ജിതിന്‍ കെ ജയന്‍, അമീറ ജഹാന്‍ എന്നിവര്‍ രണ്ടാം സ്ഥാനവും പവിത്ര സുധീര്‍ മൂന്നാം സ്ഥാനവും നേടി. ലളിത ഗാനം (12-15) ജിതിന്‍ കെ ജയന്‍ ഒന്നാം സ്ഥാനവും ആകാശ് ശിവകുമാര്‍ രണ്ടാം സ്ഥാനവും നൂറ നുജും, ചന്ദന പവിത്രന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

ലളിത ഗാനം (9 വയസില്‍ താഴെ) സാമിയ സുരേഷ് ഒന്നാം സ്ഥാനവും അഞ്ജലി വെതൂര്‍ രണ്ടാം സ്ഥാനവും ഐശ്വര്യ ഷൈജിത്ത് മൂന്നാം സ്ഥാനവും നേടി. മാപ്പിളപ്പാട്ട് (9-12-) നൗറീന്‍ നസീദ ഒന്നാം സ്ഥാനവും പ്രാര്‍ത്ഥന ഉണ്ണികൃഷ്ണന്‍ രണ്ടാം സ്ഥാനവും ശാലിനി സുരേഷ് മൂന്നാം സ്ഥാനവും നേടി.

ലളിത ഗാനം (9-12) സൂര്യ മഹാദേവന്‍ ഒന്നാം സ്ഥാനവും നൗറീന്‍ നസീദ രണ്ടാം സ്ഥാനവും നിരഞ്ജന അനില്‍കുമാര്‍ മൂന്നാം സ്ഥാനവും നേടി.

ഫോക്ക് ഡാന്‍സ് (12-15) അപര്‍ണ മണിലാല്‍ ഒന്നാം സ്ഥാനവും നന്ദന ശ്രീകുമാറും കേരന്‍ സൈറ മെജോയും രണ്ടാം സ്ഥാനവും ഐശ്വര്യ വിനു നായരും ജാന്‍വി നിര്‍മലും അമിഷ രാജേഷും മൂന്നാം സ്ഥാനവും നേടി.

ഉദ്ഘാടന സമ്മേളനത്തിനു സമാജം പ്രസിഡന്റ് വക്കം ജയലാൽ അധ്യക്ഷത വഹിച്ചു.

ശ്രീദേവി മെമ്മോറിയൽ യൂത്ത് ഫെസ്റ്റിവലിന്റെ മുഖ്യ പ്രായോജകരായ അഹല്യ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. വി ആർ അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. അഹല്യ ഗ്രൂപ്പ് സീനിയർ മാനേജർ സൂരജ് പ്രഭാകരൻ, സമാജം സെക്രട്ടറി എ എം അൻസാർ , ആർട്സ് സെക്രട്ടറി ബിജു വാരിയർ , വക്കം ഷകീർ , കലാമണ്ഡലം സത്യഭാമ , കലാമണ്ഡലം രാജിതാ മഹേഷ് , ട്രെഷറർ ടോമിച്ചൻ , മീഡിയ കോഓർഡിനേറ്റർ ജെറിൻ ജേക്കബ് , ചീഫ് കോഓർഡിനേറ്റർ പുന്നൂസ് ചാക്കോ, വനിതാ വിഭാഗം കൺവീനർ മഞ്ജു സുധീർ തുടങ്ങിയവർ സംസാരിച്ചു.

Advertisment