Advertisment

ആക്ടിംഗ് വര്‍ക്ക്ഷോപ്പ്‌ സമാപിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി മലയാളീ സമാജത്തിന്‍റെ നേതൃത്വത്തില്‍ 10 ദിവസമായി നടന്നു വന്നിരുന്ന ആക്ടിംഗ് വര്‍ക്ക്ഷോപ്പ്‌ സമാപിച്ചു. സമാപന സമ്മേളനത്തില്‍ സമാജം പ്രസിഡണ്ട്‌  ടി.എ. നാസര്‍ അധ്യക്ഷത വഹിച്ചു. സമാജം ജനറല്‍സെക്രട്ടറി  നിബു സാം ഫിലിപ്പ് സ്വാഗതം ആശംസിച്ചു.

Advertisment

publive-image

സമാജം കലാ വിഭാഗം സെക്രട്ടറി  ബഷീര്‍ കെ.വി. സമാജം ജോയിന്റ്‌ സെക്രട്ടറി  ബിജു മതുമ്മല്‍, സമാജം ചീഫ് കോഡി നേറ്റര്‍  പുന്നൂസ് ചാക്കോ, സമാജം ഓഡിറ്റര്‍  അഹരഫ് പട്ടാമ്പി എന്നിവര്‍ പ്രസംഗിച്ചു.

publive-image

10 ദിവസത്തെ ആക്ടിംഗ് വര്‍ക്ക്ഷോപ്പില്‍ വ്യക്തിത്വ വികാസം, ക്യാമറ ടെക്നിക്സ്, കഥാപാത്രങ്ങളുടെ അവതരണം എന്നീ വിഷയങ്ങള്‍ക്ക് മുഖ്യ പ്രാധാന്യം നല്‍കിയായിരുന്നു ക്ലാസുകള്‍ എടുത്തിരുന്നത്. ക്ലാസുകള്‍ക്ക് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍  ഷൈജു അന്തിക്കാട്‌ നേതൃത്വംനല്‍കി.

publive-image

സമാപന സമ്മേളനത്തില്‍ ഒ.എന്‍. ഹെന്‍ട്രി എന്ന എഴുത്തുകാരന്റെ ചെറുകഥയെ ആസ്പദമാക്കി  ഷൈജു അന്തിക്കാട്‌ സംവിധാനം ചെയ്ത നാടകത്തോടെ അബുദാബി മലയാളി സമാജം സംഘടിപ്പിച്ച ആക്ടിംഗ്‌ വർക്ക്ഷോപ്പിനു സമാപനമായി.

ഒരു വെള്ളിയാഴ്ചകൊണ്ട്‌ രൂപപ്പെടുത്തിയ ഈ നാടകം വർക്ക്ഷോപ്പിലെ വിദ്യാർത്ഥികൾ മനോഹരമായാണു ആവിഷ്കരിച്ചത്‌. 35 മിനിറ്റോളം നീണ്ടുനിന്ന നാടകത്തിൽ ക്യാമ്പ്‌ അംഗങ്ങൾ മുഴുവനും പങ്കെടുത്തതും പുതുമയായി.

Advertisment