Advertisment

ഇഫ്താർ സംഗമങ്ങൾ മാനവ ഐക്യത്തെ ശക്തിപ്പെടുത്തും

author-image
admin
New Update

കൽബ (ഷാർജ ):  സാമൂഹ്യ സംഘടനകൾ നടത്തുന്ന ഇഫ്താർ സംഗമങ്ങൾ മാനവ ഐക്യത്തെ ശക്തിപെടുതുകയും പരസ്പര സ്നേഹവും മതസൗഹാർദവും സാഹോദര്യവും വർധി പ്പിക്കുമെന്നും ഫായിസ് മൗലവി അഭിപ്രായപ്പെട്ടു.

Advertisment

publive-image

തിരിച്ചറിവുകൾക്കും പരസ്പരം മനസ്സിലാക്കാനും ഇടപഴകാനും ഇത്തരം പരിപാടികൾ അവസരമൊരുക്കുമെന്നും കൽബ ഇന്ത്യൻ സോഷ്യൽ ആൻറ് കൾച്ചരൽ ക്ലബ്‌ സംഘടിപ്പിച്ച ഇഫ്ത്താർ സംഗമം ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

ക്ലബ് പ്രസിഡന്റ് എൻ എം അബ്ദുൽസമദ് , ജനറൽ സെക്രട്ടറി കെ സി അബൂബക്കർ , ടി പി മോഹൻദാസ്, വി ഡി മുരളീധരൻ , കെ സുബൈർ, പി എം സൈനുദ്ധീൻ, ശിവദാസൻ , ഗോപി ബാബു, ,അബിൻ മുഹമ്മദ്ഷഫി, , അഷ്‌റഫ് വി, അഷ്‌റഫ്പൊന്നാനി,അജ്മൽ അരീക്കോട്, മ്പത്തുകുമാർ തുടങ്ങിയവർ നേതൃത്വം നൽകി .

വിവിധ സംഘടനാ പ്രതിനിധികളും സ്ത്രീകളും കുട്ടികളുമടക്കം 500 ലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. സ്ത്രീ കൾക്കും പുരുഷന്മർക്കും പ്രതേകം പ്രാർത്ഥനാ സൌകര്യവും ക്ലബ്ബിൽ തന്നെ ഒരുക്കിയിരുന്നു.

Advertisment