Advertisment

യുഎഇയിൽ പൊതുമാപ്പ്: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് ഒരുക്കങ്ങൾ തുടങ്ങി

author-image
ഗള്‍ഫ് ഡസ്ക്
New Update

കൽബ:  ആഗസ്ത് ഒന്ന് മുതൽ യു എ ഇ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പിന്റെ ഭാഗമായി താമസ രേഖകൾ നിയമ വിധേയമാക്കാനും പിഴ ഒടുക്കാതെ നാട്ടിൽ പോകാനുമുള്ള സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment

publive-image

ഇത് സംബന്ധിച്ചുള്ള നിർദേശങ്ങളും വിശദ വിവരങ്ങളും ആവശ്യമുള്ളവർക്ക് വേണ്ട സഹയായം ലഭ്യമാക്കാനുള്ള സൗകര്യം ക്ലബ്ബിൽ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ക്ലബ്ബ് സന്ദർശിച്ച ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ സീനിയർ കോൺസുൽ (പാസ്പോർട്ട് ) പ്രേംചന്ദ് ഒരുക്കങ്ങൾ വിലയിരുത്തുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു.

ക്ലബ് പ്രസിഡന്റ് എൻ എം അബ്ദുൽ സമദ് , ജനറൽ സെക്രെട്ടറി കെ സി അബൂബക്കർ , ആന്റണി സി എക്സ്, വി ഡി മുരളീധരൻ തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.  ക്ലബ്ബിലെ പാസ്പോർട്ട് , കോൺസുലർ സേവനങ്ങളെ പറ്റിയും പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു.

പൊതു മാപ്പു ആനുകൂല്യം തേടുന്നവർക്കു ആവശ്യമായ സഹായങ്ങൾക്കായി ക്ലബ്ബിലെ "ഹെല്പ് ഡെസ്ക്" കൗണ്ടറുമായി ബന്ധപ്പെടാവുന്നതാണ് - 092777357.

 

Advertisment