Advertisment

മലയാളീ സമാജം സമ്മർക്യാമ്പ് ഇന്ന് മുതൽ

author-image
admin
New Update

അബുദാബി മലയാളീ സമാജം അനുരാഗ് മെമ്മോറിയൽ സമ്മർക്യാമ്പ് “വേനൽ മഴ” ഇന്ന് മുതൽ ആരംഭിക്കുന്നു. വെള്ളിയാഴ്ച്ച 3 .30 p m മുതൽ രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ജൂലൈ 13 മുതൽ 27 വരെ സമ്മർ ക്യാമ്പ് നടത്തപ്പെടുന്നു.

Advertisment

ക്യാമ്പ് ഡയറക്ടർ കണ്ണൂർ ഗവണ്മെന്റ് സ്‌കൂൾ അദ്യാപകൻ സതീശൻ കെ.സി. സമ്മർ ക്യാമ്പിന് നേതൃത്വം നല്‍കും. എല്ലാദിവസവും 4 .3 0 മുതൽ 8 .30 വയാണ് ക്യാമ്പ് നടത്ത പെടുന്നത്. ചിത്രരചനാ, യോഗ ക്ലാസ്, ആര്ട്ട് ആൻഡ് ക്രാഫ്റ്റ് , പേഴ്സണാലിറ്റി ഡവലപ്പ്‌മെന്റ്, മലയാളം ക്ലാസ്, നാടന്‍ പാട്ട്. കവിത, സംഗീത പരിശീലന ക്ലാസുകള്‍, ഇന്‍ഡോര്‍ ഗെയിംസ്, എന്നിവ ക്രമീകരിച്ചുട്ടുണ്ട്.

യു എ ഇ യിലെ പ്രശസ്‌തരായ പതിനഞ്ചിലേറെ ഗുരുക്കന്മാരും ഈ ക്യാമ്പിൽ അതിഥികളായി എത്തുന്നു.സമ്മർ ക്യാമ്പ് കുട്ടികൾക്കായി സമാജം വാഹന സൗകര്യം ക്രമീകരിച്ചുട്ടുണ്ട്.

രജിസ്ട്രേഷന് ബന്ധപെടുക;

അഹദ് വെട്ടൂർ, സമാജം വൈസ് പ്രസിഡന്റ്

055 9987896, 02-5537600.

Advertisment