Advertisment

വിവാഹം കഴിഞ്ഞു നാട്ടില്‍ നിന്നും യുഎഇയില്‍ മടങ്ങിയെത്തി നാലാം ദിവസം നവവരന്‍ കുളിമുറിയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

അൽഐൻ: വിവാഹം കഴിഞ്ഞു നാട്ടില്‍ നിന്നും മടങ്ങിയെത്തിയ നവവരന്‍ നാലാം ദിവസം അൽഐനിൽ വൈദ്യുതാഘാതമേറ്റ് മരിച്ചു. മലപ്പുറം കോട്ടയ്ക്കൽ പുത്തനത്താണി അതിരുമട ചക്കാലക്കുന്ന് വീട്ടിൽ അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് അലി (26) ആണു മരിച്ചത്. വിവാഹിതനായ ശേഷം നാലു ദിവസം മുൻപാണ് മുഹമ്മദ്‌ നാട്ടിൽ നിന്നു തിരിച്ചെത്തിയത്.

Advertisment

publive-image

അൽഐൻ അബുദാബി റോഡ് മഖാമയിലെ താമസ സ്ഥലത്ത് ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. കുളിക്കാൻ വേണ്ടി കുളിമുറിയിൽ കയറി ഏറെനേരം കഴിഞ്ഞിട്ടും ഇറങ്ങാത്തതിനെ തുടര്‍ന്ന്‍ കൂടെ താമസിക്കുന്നവർ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറി നോക്കിയപ്പോള്‍ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

വൈദ്യുതാഘാതമേറ്റാണു മരിച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്. മുറിക്ക് പുറത്ത് ഇലക്ട്രിക്കല്‍ ജോലി നടന്നിരുന്നു.

യുഎഇയില്‍ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു.  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.

Advertisment