Advertisment

റെഞ്ജി.കെ. ചെറിയാന് സ്വീകരണം നൽകി

author-image
ഗള്‍ഫ് ഡസ്ക്
New Update

ഷാർജ:  ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിംങ്ങ് കമ്മിറ്റിയിലേക്ക് പുതുതായി നോമിനേറ്റ് ചെയ്യപ്പെട്ട ഇൻക്കാസ് ഷാർജ സെക്രട്ടറി റെഞ്ജി.കെ. ചെറിയാന് ദർശന യു.എ.ഇ.കമ്മിറ്റി സെക്രട്ടറി സ്വീകരണം നൽകി.

Advertisment

publive-image

പ്രസിഡണ്ട് സി.പി.ജലീൽ ഏഴോം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി റെഞ്ജി കെ.ചെറിയാന് ഉപാഹരം നൽകി ആദരിച്ചു.

ബാബു വർഗ്ഗീസ്, കെ.ടി .പി .ഇബ്രാഹിം, ആരിഫ് പാലക്കാട്, ജിജോ ജേക്കബ്ബ്, ഫൈസൽ കെ.മുഹമ്മദ്‌ ,സി.പി.മുസ്തഫ, എൻ.പി.സക്കരിയ്യ ജെബി ഇബ്രാഹിം, ഡോ: വി.എ.ലത്തീഫ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ദർശന ജനറൽ സിക്രട്ടറി രതീഷ് ഇരട്ടപ്പുഴ സ്വാഗതവും ട്രഷറർ ടി.പി.അശറഫ് നന്ദിയും പറഞ്ഞു.

Advertisment