Advertisment

മലയാളീ സമാജം സമ്മർക്യാമ്പ് വേനൽ മഴ ആരംഭിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി മലയാളീ സമാജം 22 )o അനുരാഗ് മെമ്മോറിയൽ സമ്മർക്യാമ്പി തുടക്കമായി. സമാജം പ്രസിഡന്റ് ടി. എ നാസർ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ അൽ ബുസ്ത്താൻ മാർക്കറ്റിഗ് മാനേജർ ലോന ബ്രിന്നർ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഇന്നത്തെ തലമുറ അനുഗ്രഹിക്കപ്പെട്ട തലമുറയാണെന്നും, നിങ്ങൾ സ്വപ്നം കാണണമെന്നും ആ സ്വപ്നങ്ങൾ യാധാർത്യമാക്കാൻ ഉതങ്ങുന്ന രീതിയിൽ നിങ്ങളെ പരിപോഷിപ്പിക്കാൻ ഈ ക്യാമ്പിന് സാധിക്കട്ടെ എന്ന് അദേഹം ആശംസിച്ചു.

ക്യാമ്പ് കോർഡിനേറ്റർ അഹദ് വെട്ടൂർ ക്യാമ്പിനെ കുറിച്ച് വിശദീകരണവും, ഇനെറ്റ് ഔട്ട് ലുക്ക് മാനേജർ ഡോ. നാരായണൻ ,ക്യാമ്പ് ഇൻ ചാർജ് പൊന്നൂസ് ചാക്കോ എന്നിവർ ആശംസയും സമാജം സെക്രട്ടറി നിബു സാം ഫിലിപ്പ് സ്വാഗതവും, സമാജം (sഷറർ ബിജു കിഴക്കനേല നന്ദിയും അറിയിച്ചു.

publive-image

ജൂലൈ 13 മുതൽ 27 വരെ നടക്കുന്ന ഈ വർഷത്തെ സമ്മർ ക്യാമ്പിന് കണ്ണൂർ ഗവൺമെന്റ് സ്കൂൾ അധ്യാപകൻ സതീശൻ കെ.സി നേതൃത്വം നൽകും.

എല്ലാദിവസവും 4.30 മുതൽ 8.30 വരേയാണ് ക്യാമ്പ് നടത്തപെടുന്നത് ചിത്രരചനാ ,യോഗ ക്ലാസ്, ആര്ട്ട് ആൻഡ് ക്രാഫ്റ്റ് , പേഴ്സണാലിറ്റി ഡവലപ്പ്‌മെന്റ് മലയാളം ക്ലാസ്, സംഗീത പരിശീലന ക്‌ളാസുകൾ ക്രമീകരിച്ചിട്ടുണ്ട്. യു എ ഇ യിലെ പ്രശസ്‌തരായ പതിനഞ്ചിലേറെ ഗുരുക്കന്മാരും ഈ ക്യാമ്പിൽ അതിഥികളായി എത്തുന്നുണ്ട്. സമ്മർ ക്യാമ്പ് കുട്ടികൾക്കായി സമാജം വാഹന സൗകര്യവും ക്രമീകരിച്ചുട്ടുണ്ട്.

Advertisment