follow us

1 USD = 64.125 INR » More

As On 27-07-2017 14:10 IST


     Select a Country »


കുവൈത്ത് - തുര്‍ക്കി സഹകരണം കൂടുതല്‍ ശക്തമാക്കുന്നു

കുവൈറ്റ് : കുവൈത്തും തുര്‍ക്കിയും വിവിധ മേഖലകളില്‍ തുടരുന്ന സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ കുവൈത്ത് അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയുമായി തുര്‍ക്കി പ്രസിഡന്റ് റജബ്ബ് ത്വയ്യിബ് എര്‍ദോഗാന്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍...

കുവൈറ്റില്‍ വിമാനയാത്രക്കാര്‍ സൂക്ഷിക്കുന്ന പണത്തിന് കസ്റ്റംസ് ഡിക്ലറേഷന്‍ നിര്‍ബന്ധം

കുവൈറ്റ് : യാത്രക്കാര്‍ കൈവശം സൂക്ഷിക്കുന്ന പണം ഇനി മുതല്‍ കസ്റ്റംസ് അധികൃതരെ ബോധ്യപ്പെടുത്തണം. 3000 കുവൈത്ത് ദിനാറിനു മുകളില്‍ കൈവശം സൂക്ഷിക്കുന്ന യാത്രക്കാര്‍ക്കാണ് കസ്റ്റംസ് ഡിക്ലറേഷന്‍ ഇപ്പോള്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്....

കുവൈറ്റില്‍ അഞ്ചുവര്‍ഷത്തിനിടെ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് 2366 ജീവനുകള്‍

കുവൈറ്റ് : കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കുവൈത്തിലുണ്ടായ വാഹനാപകടങ്ങളില്‍ മരിച്ചത് 2366 പേര്‍. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി 9,17,447 വാഹനാപകടങ്ങളാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും ആഭ്യന്തര മന്ത്രാലയം ഗതാഗതവിഭാഗം...

ഇശൽ നൈറ്റ് - 2017 സംഘടിപ്പിക്കുന്നു

അബ്ബാസിയ: റഹ്‌മാനിയ ദഫ് ആൻഡ് കോൽക്കളി സംഘത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളിഴായ്ച്ച വൈകീട്ട് ആറ് മണിക്ക് അബ്ബാസിയ ജംഇയ കമ്മ്യൂണിറ്റി ഹാളിൽ മാപ്പിളപ്പാട്ട് കലാ വിരുന്ന് സംഘടിപ്പിക്കുന്നു. കേരളത്തിലെ അറിയപ്പെടുന്ന മാപ്പിളപ്പാട്ട്...

കെഡിഎന്‍എ മുന്‍ അംഗം പയ്യോളി - അയനിക്കാട് സുരേന്ദ്രൻ ചള്ളയിൽ (48) അന്തരിച്ചു

കുവൈറ്റ് : പയ്യോളി - അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്ര സമീപം സുരേന്ദ്രൻ ചള്ളയിൽ (48) അന്തരിച്ചു ഹൃദയാഘാതമാണ് മരണകാരണം.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. കെ.ഡി.എൻ.എ ജഹ്‌റ ഏരിയ മെമ്പർ രാഗേഷ് ചള്ളയിൽ , അബ്ബാസിയ ഏരിയ മെമ്പർ...

കുവൈറ്റില്‍ മയക്ക്മരുന്ന് കേസില്‍ സൗദി പൗരനെ വെറുതെ വിട്ടു

കുവൈറ്റ് : കുവൈറ്റില്‍ മയക്ക്മരുന്ന് കേസില്‍ സൗദി പൗരനെ വെറുതെ വിട്ടു . ഇയാള്‍ക്ക് നേരത്തെ ജീവപര്യന്തം തടവും ശേഷം നാടുകടത്തലും വിധിച്ചിരുന്നതാണ്. ഈ ശിക്ഷയാണ് അപ്പീല്‍ കോടതി റദ്ദാക്കിയത്.

വേനൽക്കുളിരായി ബാലവേദി കുവൈറ്റ് നാടക പരിശീലന കളരി

കുവൈറ്റ് സിറ്റി : ബാലവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ കുവൈറ്റിൽ മൂന്നിടങ്ങളിലായി ഒരുക്കിയ നാടക കളരി വേനലവധിക്കാലത്ത് കുട്ടികൾക്ക് പുതിയ അനുഭവമായി മാറി. കുവൈറ്റിലെത്തിയ മലയാളം മിഷൻ അധ്യാപകൻ കുഞ്ഞികൃഷ്ണൻ മാഷിന്റെ നേതൃത്വത്തിലാണ്...

കൊല്ലം ജില്ലാ പ്രവാസി സമാജം അനുശോചിച്ചു

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, സാമൂഹിക, മദ്യ വിരുദ്ധ പ്രവര്ത്തമകനുമായിരുന്ന കെ ഈ മാമ്മന്റെല നിര്യാണത്തില്‍ കൊല്ലം ജില്ല പ്രവാസി സമാജം , കുവൈറ്റ്‌...

മരണത്തിലൂടെ വേർപിരിഞ്ഞ സഹോദരങ്ങളുടെ കുടുംബങ്ങളുടെ സംരക്ഷണമേറ്റെടുത്ത പ്രവാസി സംഘടന മാതൃകയായി

കോഴിക്കോട് : മരണത്തിലൂടെ വേർപിരിഞ്ഞ സഹോദരങ്ങളുടെ കുടുംബങ്ങളുടെ സംരക്ഷണമേറ്റെടുത്ത പ്രവാസി സംഘടന മാതൃകയായി .കുവൈത്ത്‌ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കുവൈത്ത്‌ കേരള മുസ്ളീം അസോസിയേഷൻ ( കെ കെ എം എ )എന്ന പ്രവാസി സംഘടനയാണ്...

കുവൈറ്റില്‍ ഇന്ത്യക്കാരനടക്കം നാലുപേര്‍ക്ക് വധശിക്ഷ

കുവൈറ്റ് : കുവൈത്തില്‍ ഇന്ത്യക്കാരനടക്കം രണ്ട് വിദേശികള്‍ക്ക് വധശിക്ഷ വിധിച്ച അപ്പീല്‍ കോടതി വിധി പരമോന്നത കോടതിയും ശരിവെച്ചു. 2013-ല്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നടന്ന കൊലപാതകത്തിലാണ് ഇന്ത്യക്കാരന്റെ...

കൈക്കൂലിക്കേസ്: കുവൈത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്‌സുമാര്‍ക്ക് യാത്രാവിലക്ക്

കുവൈറ്റ്:പ്രത്യേക അലവന്‍സ് ലഭിക്കാന്‍ കൈക്കൂലി നല്‍കിയെന്ന കേസില്‍ കുവൈത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ നഴ്‌സുമാര്‍ക്കു യാത്രാവിലക്ക്. ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിലെ നഴ്‌സുമാരാണു മന്ത്രാലയത്തിലെ...

ആശ്രിത ലെവിയുടെ മറവിൽ വില വർധിപ്പിക്കുന്നതിനെതിരെ വാണിജ്യ, നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ് നൽകി

റിയാദ് ∙ ആശ്രിത ലെവിയുടെ മറവിൽ വില വർധിപ്പിക്കുന്നതിനെതിരെ സ്വകാര്യ കമ്പനികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വാണിജ്യ, നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അന്യായമായ വിലക്കയറ്റം ശ്രദ്ധയിൽ പെട്ടാൽ ഇടപെടാൻ മടിക്കില്ലെന്ന്...

ലെവി പ്രതിമാസ 200 റിയാലിൽ നിന്ന് 400 റിയാലായി 2018 ജനുവരി ഒന്നു മുതൽ വർധിക്കും വര്‍ഷം 4800

റിയാദ് : സൗദിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കുള്ള ലെവി അടുത്ത കൊല്ലം മുതൽ വർധിക്കും. പ്രതിമാസ ലെവി 200 റിയാലിൽ നിന്ന് 400 റിയാലായാണ് ജനുവരി ഒന്നു മുതൽ വർധിക്കുക. ഇതോടൊപ്പം സ്വകാര്യ മേഖലയിലെ മുഴുവൻ ജീവനക്കാർക്കും...

ഹറമൈൻ റെയിൽവേയിൽ പരീക്ഷണാർത്ഥം ട്രെയിൻ ഓടി

ജിദ്ദ: മക്ക, മദീന എന്നീ പുണ്യനഗരങ്ങളെ ജിദ്ദ, റാബിഖ് എന്നിവയിലൂടെ ബന്ധിപ്പിക്കുന്ന ഹറമൈൻ റെയിൽ പാത ജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു. ഇതിന്റെ ഭാഗമായി ജിദ്ദ മുതൽ മദീന വരെയുള്ള റെയിൽ പാതയിലൂടെ...

ഗാർഹിക തൊഴിലാളികളുടെ ആശ്രിതർക്കും ലെവി ബാധകമാണെന്ന് ജവാസാത്ത്

റിയാദ് : സൗദി പൗരന്മാരുടെ സ്‌പോൺസർഷിപ്പിലുള്ള ഗാർഹിക തൊഴിലാളികളുടെ ആശ്രിതർക്കും ലെവി ബാധകമാണെന്ന് ജവാസാത്ത് അസിസ്റ്റന്റ് ഡയറക്ടർ കേണൽ ഖാലിദ് അൽസൈഖാൻ പറഞ്ഞു.സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതർക്കാണ്...

പൊതുമാപ്പ് അവസാനിച്ചതോടെ സൗദിയില്‍ റെയ്ഡ് തുടങ്ങി; നിരവധി പേര്‍ പിടിയില്‍

റിയാദ് : സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കു വേണ്ടി കര്‍ശന പരിശോധന ആരംഭിച്ചു.ഇന്നലെ വിവിധ പ്രവിശ്യകളില്‍ നടത്തിയ റെയ്ഡുകളില്‍ നിരവധി പേര്‍ പിടിയിലായി. നുഴഞ്ഞുകയറ്റക്കാരും...

സൗദി: പ്രവാസികൾക്ക് ഇനി മുതൽ "എഞ്ചിനീയർ" പ്രൊഫഷൻ ഇല്ല

ജിദ്ദ: വിദേശി ജോലിക്കാരുടെ പ്രൊഫഷൻ മാറ്റത്തിന് സൗദി അറേബ്യ നിയന്ത്രണം ഏർപ്പെടുത്തി. യോഗ്യതയും ആവശ്യകതയും പരിഗണിച് പ്രവാസി ജോലിക്കാരുടെ വിസ - താമസ രേഖ എന്നിവയിലെ പ്രഫഷണിൽ മാറ്റം വരുത്തുന്നതിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്....

ദുരിതക്കയത്തിൽ മുങ്ങിയ ഹനീഫ, തേടുന്നു നമ്മുടെ കൈത്താങ്ങ്

ജിദ്ദ: മൂന്നര പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിനു ശേഷവും എവിടെയും എത്തിയില്ലെന്ന് മാത്രമല്ല, ദുരിതങ്ങളിൽ നിന്ന് കര കയറാൻ സുമനസ്സുകളുടെ കാരുണ്യം കാരുണ്യത്തിനു കേഴുകയാണ് പാലക്കാട് മലമ്പുഴ സ്വദേശി അറുപത്തി രണ്ടുകാരനായ...

ദേശീയ മ്യൂസിയത്തിലേക്ക് ഖത്തര്‍ മ്യൂസിയത്തിന്റെ സാംസ്‌കാരിക പാസുള്ളവര്‍ക്കായി അധികൃതര്‍ ആരംഭിച്ച സന്ദര്‍ശനത്തിന് തുടക്കമായി

ദോഹ : ദേശീയ മ്യൂസിയത്തിലേക്ക് ഖത്തര്‍ മ്യൂസിയത്തിന്റെ സാംസ്‌കാരിക പാസുള്ളവര്‍ക്കായി അധികൃതര്‍ ആരംഭിച്ച സന്ദര്‍ശനത്തിന് തുടക്കമായി. ഖത്തര്‍ മ്യൂസിയം അധികൃതരാണ് രാജ്യത്തിന്റെ ദേശീയതയുടെ അടയാളമായ ദേശീയ മ്യൂസിയത്തിന്റെ...

ഖത്തറിനെതിരായ പരസ്യം; സൗദി നല്‍കിയത് 1,38,000 ഡോളര്‍

ദോഹ : ഖത്തറിനെതിരേ ടെലിവിഷനില്‍ പരസ്യപ്രചരണം നടത്താന്‍ അമേരിക്കയിലെ സൗദിസംഘം മുടക്കിയത് 1,38,000 ഡോളര്‍. മുപ്പത് സെക്കന്‍ഡ് വീതമുള്ള ഏഴ് പരസ്യ സ്‌പോട്ടുകള്‍ക്കാണ് 1,38,000 ഡോളര്‍ നല്‍കിയത്. വാഷിങ്ടണ്‍ ഡിസിയിലെ എന്‍.ബി.സി.-ഫോര്‍ ചാനലില്‍...

ഗള്‍ഫ് സന്ദര്‍ശനം ഫലപ്രദവും വിജയകരവുമെന്ന് തുര്‍ക്കി പ്രസിഡന്റ്

ദോഹ : പ്രതിസന്ധി പരിഹരിക്കാനുള്ള മധ്യസ്ഥചര്‍ച്ചകളുടെ ഭാഗമായി നടത്തിയ ഗള്‍ഫ് സന്ദര്‍ശനം ഫലപ്രദവും വിജയകരവുമെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് ഉര്‍ദുഗാന്‍. അങ്കാരയിലെ പാര്‍ലമെന്ററി യോഗത്തിനിടെയാണ് ഉര്‍ദുഗാന്‍ ഇക്കാര്യം...

എണ്ണ വിലയിൽ മുന്നേറ്റം

ദോഹ : എണ്ണ ഉൽപാദന നിയന്ത്രണം തുടരാനുള്ള ഒപെക് രാജ്യങ്ങളുടെ തീരുമാനത്തിനു പിന്നാലെ ആഗോള വിപണിയിൽ എണ്ണ വിലയിൽ മുന്നേറ്റം. ഇന്നലെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 49.55 ഡോളർ വരെയെത്തി. എണ്ണ വില വീണ്ടും 50 ഡോളറിനു മുകളിലേക്കു കടന്നേക്കുമെന്നാണു...

ഖത്തറില്‍ഉദര സ്‌തനാർബുദം കണ്ടെത്തി മികച്ച ചികിത്സ ലഭ്യമാക്കുന്നതിനു ആവിഷ്‌കരിച്ച പദ്ധതിയിൽ ഇതുവരെ പരിശോധനയ്‌ക്കു വിധേയരായതു 16,000 പേർ‍

ദോഹ : ഉദര സ്‌തനാർബുദം ആരംഭത്തിലേ കണ്ടെത്തി മികച്ച ചികിത്സ ലഭ്യമാക്കുന്നതിനു ദേശീയതലത്തിൽ ആവിഷ്‌കരിച്ച പദ്ധതിയിൽ ഇതുവരെ പരിശോധനയ്‌ക്കു വിധേയരായതു 16,000 പേർ‍. 2015ൽ ആണു പ്രാഥമികാരോഗ്യ സംരക്ഷണ കോർപറേഷൻ ‍ സ്‌ക്രീൻ ഫോർ ലൈഫ്‌ എന്ന...

വോഡഫോൺ ഖത്തർ ഉപഭോക്താക്കൾക്കു നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു

ദോഹ : വോഡഫോൺ ഖത്തർ ഉപഭോക്താക്കൾക്കു നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു. ‘യു ഫസ്റ്റ്’ എന്നു പേരിട്ട പദ്ധതിയിലൂടെ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കു മൂന്നു മാസത്തേക്കു 18 ജിബി ഡേറ്റയാണു സൗജന്യമായി നൽകുക. പ്രതിമാസം ആറു ജിബി...

പ്രാദേശിക ഉൽപന്നങ്ങൾ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കാന്‍ ലക്ഷ്യമിട്ട്‌ ഖത്തർ ഡവലപ്‌മെന്റ്‌ ബാങ്ക്‌

ദോഹ : ഖത്തറില്‍ പ്രാദേശിക ഉൽപന്നങ്ങൾ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കാനും ഇവയ്‌ക്കു കൂടുതൽ വിപണി കണ്ടെത്താനും ലക്ഷ്യമിട്ട്‌ ഖത്തർ ഡവലപ്‌മെന്റ്‌ ബാങ്ക്‌(ക്യുഡിബി) രംഗത്ത്‌. തദ്ദേശീയ വ്യാവസായികോൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതിനുള്ള...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+