follow us

1 USD = 66.646 INR » More

As On 25-02-2017 19:46 IST

കുവൈറ്റില്‍ അനധികൃതമായി ചികിത്സ നടത്തിവന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍ ; അബോര്‍ഷനു വേണ്ടി വില്‍പ്പന നടത്തിയ ഗുളികകളും പിടിച്ചെടുത്തു

ന്യൂസ് ബ്യൂറോ കുവൈറ്റ് » Posted : 16/02/2017

കുവൈറ്റ് : കുവൈറ്റില്‍ ലൈസന്‍സില്ലാതെ ചികിത്സ നടത്തി വന്ന പ്രവാസി വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്തു. ഖൈത്താനിലെ അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് ഇയാളെ സംശയത്തെ തുടര്‍ന്ന് നിരീക്ഷണവിധേയമാക്കുകയായിരുന്നു. ചികിത്സയ്ക്കായി ആളുകള്‍ വരുന്നത് കണ്ട് പൊലീസ് ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു .



അപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി താന്‍ രോഗികളെ ചികിത്സിക്കാറുണ്ടെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ദിവസം 10 രോഗികളെ വീതം പരിശോധിക്കാറുണ്ടെന്നും ഇവര്‍ പാര്‍പ്പിട നിയമലംഘകരായ പ്രവാസികളാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. മാത്രമല്ല അബോര്‍ഷനു വേണ്ടി സ്തീകള്‍ക്ക് ഗുളികകള്‍ 50 കെഡി വിലയില്‍ വില്‍ക്കാറുണ്ടെന്നും ഇയാള്‍ പറഞ്ഞു.





:) Your LIKE & SHARE can do More Than You Think !

More News


:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+