follow us

1 USD = 64.815 INR » More

As On 30-03-2017 00:08 IST

കുവൈറ്റില്‍ 46 ടണ്‍ കേടായ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു

ന്യൂസ് ബ്യൂറോ കുവൈറ്റ് » Posted : 16/02/2017

കുവൈറ്റ് : കുവൈറ്റില്‍ 46 ടണ്‍ കേടായ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു . ഷുവൈക്ക് ഇന്‍ഡസ്ട്രിയല്‍ പ്രദേശത്ത് ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ നടത്തിയ പരിശോധനയില്‍ 17 ടണ്‍ കേടായ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തു. നിരവധി നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.



മുബാറക് അല്‍ കബീറില്‍ മുന്‍സിപാലിറ്റി വിഭാഗം നത്തിയ പരിശോധനയില്‍ 6 ടണ്‍ കേടായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ഹവല്ലിയില്‍ നിന്നും 23 ടണ്‍ ഭക്ഷ്യ വസ്തുക്കളും പിടിച്ചെടുത്ത് നശിപ്പിച്ചു. 1574ഓളം നിയമലംഘനങ്ങള്‍ പിടികൂടുകയും 3832 അനധികൃത നിര്‍മ്മിതികള്‍ നശിപ്പിക്കുകയും ചെയ്തു.നിയമലംഘനം നടത്തിയ 43 കടകള്‍ അടപ്പിച്ചു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+