follow us

1 USD = 66.725 INR » More

As On 27-02-2017 21:42 IST

ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈറ്റ് കെഎംസിസി സ്പന്ദനം 2017 മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ കുവൈറ്റ് » Posted : 16/02/2017

കുവൈറ്റ് : ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈറ്റ് കെഎംസിസി സ്പന്ദനം 2017 മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു . ഇന്ത്യന്‍ ഇന്റഗ്രേറ്റഡ് സ്‌കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 1256 ഓളം നിര്‍ധനരായ പ്രവാസികള്‍ ക്യാമ്പില്‍ പങ്കെടുത്ത് മെഡിക്കല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി. കുവൈറ്റ് കെഎംസിസിയുടെ 40മത് വാര്‍ഷികാഘോഷത്തോടനു ബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.



ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുഭാഷിഷ് ഗോള്‍ഡര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുവൈറ്റ് കെഎംസിസി മെഡിക്കല്‍ വിംഗ് വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി അധ്യക്ഷത വഹിച്ചു.

കുവൈറ്റ് കെഎംസിസി പ്രസിഡന്റ് കെടിപി അബ്ദുല്‍ റഹ്മാന്‍ , ജനറല്‍ സെക്രട്ടറി പിഎ അബ്ദുല്‍ ഗഫൂര്‍ വയനാട്,ട്രഷറര്‍ എംകെ അബ്ദുല്‍ റസാഖ്, മറ്റ് ഓഫീസ് അംഗങ്ങളായ ഇഖ്ബാല്‍ മാവിലാടം , അതീഖ് കൊല്ലം , നാസര്‍, സലാം ചെട്ടിപ്പടി, സുബൈര്‍ കൊടുവള്ളി , മുന്‍ അംഗങ്ങളായ ഷറഫുദ്ദീന്‍ കണ്ണേത്ത് , ബഷീര്‍ ബാത്ത , റൗഫ് മഷൂര്‍ തങ്ങള്‍ , ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ.അബ്ബെ, ഡോ .സയീദ് അബ്ദുല്‍ റഹ്മാന്‍ , ഡോ. സിറാജ് , ഡോ.പ്രതാപ് ഉണ്ണിത്താന്‍ , ഡോ. ഹാഷിം അബ്ഗുല്‍ അസീസ്, ഡോ. അമീര്‍ , ഡോ. ഫിലിപ്പോസ് ജോര്‍ജ്ജ് , ഇന്ത്യന്‍ ഇന്റഗ്രേറ്റഡ് സ്‌കൂള്‍ മാനേജര്‍ മുഹമ്മദലി, ഷഹീദ് പാട്ടില്ലത്ത്, സാത്താര്‍ എന്നിവര്‍ പ്രസംഗിച്ചു.





:) Your LIKE & SHARE can do More Than You Think !

More News


:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+