follow us

1 USD = 64.510 INR » More

As On 26-05-2017 17:34 IST

ഒമാനില്‍ വീണ്ടും മലയാളി യുവതിയുടെ ദുരൂഹമരണം. ഇടുക്കി സ്വദേശിനി മലയാളി നഴ്സ് ഫ്ലാറ്റില്‍ കൊല്ലപെട്ട നിലയില്‍

ന്യൂസ് ബ്യൂറോ, സലാല » Posted : 16/02/2017

മസ്കറ്റ്∙ ഒമാനില്‍ വീണ്ടും മലയാളി യുവതിയുടെ ദുരൂഹമരണം . ഇന്ന് ഒമാനിലെ സലാലയില്‍ മലയാളി നഴ്സിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു . ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ ജീവൻ (39) ആണു മരിച്ചത്.



ഡെന്റൽ ക്ലിനിക്കിൽ നഴ്‌സ് ആയി ജോലി നോക്കുകയായിരുന്നു ഷെബിൻ. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ദോഫാര്‍ ക്ലിബിനു സമീപത്തെ ഫ്‌ളാറ്റിലാണു മൃതദേഹം കണ്ടെത്തിയത്.

മുറിയില്‍നിന്നു മൃതദേഹം പൊലീസ് കൊണ്ടുപോയിട്ടില്ല. ഭര്‍ത്താവിനെ വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തു വരികയാണ്. സംഭവം സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. രണ്ടാഴ്ചക്കിടെ സലാലയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി യുവതിയാണു ഷെബിന്‍ .

കഴിഞ്ഞ വര്‍ഷം ചിക്കു എന്ന മലയാളി നഴ്സ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപെട്ട കേസും ഇതുവരെ തെളിഞ്ഞിട്ടില്ല . ദിവസങ്ങള്‍ക്ക് മുന്‍പ് മലയാളി യുവതി കൊല്ലപെട്ടത്‌ മോഷണ ശ്രമത്തിനിടയിലായിരുന്നോ എന്ന് സംശയം ഉണ്ടായിരുന്നു . എന്തായാലും പ്രവാസികള്‍ക്കിടയിലെ തുടര്‍ച്ചയായ സ്ത്രീ മരണങ്ങള്‍ മലയാളികള്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് .





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+