follow us

1 USD = 64.534 INR » More

As On 24-04-2017 23:06 IST

കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോടുള്ള അവഗണന: വെല്‍ഫെയര്‍ കേരള കുവൈത്ത് ഭീമ ഹര്‍ജി സമര്‍പ്പിക്കുന്നു

ജസീല്‍ ചെങ്ങളന്‍ » Posted : 17/02/2017

കരിപ്പൂര്‍ എയര്പോര്‍ട്ടിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും എയര്പോര്‍ട്ടിന്റെ പ്രവര്‍ത്തനം പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ടു കേന്ദ്ര വ്യോമയാന മന്ത്രിക്കും വിഷയത്തില്‍ ഇടപെട്ടു കേന്ദ്രസര്ക്കാരില്‍ സമ്മര്ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടു കേരള മുഖ്യമന്ത്രിക്കും പ്രവാസികളില്‍ നിന്നും ഒപ്പ് ശേഖരിച്ചു ഭീമ ഹരജി സമര്പ്പിക്കുമെന്ന് വെല്ഫെയര്‍ കേരള കുവൈത്ത് ഭാരവാഹികള്‍ പറഞ്ഞു .

എയര്പോര്‍ട്ടിലേക്ക് യാത്ര നിര്ത്തി വെച്ച വൈഡ് ബോഡി വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുക , സ്വകാര്യ വിമാനത്താവളങ്ങള്‍ക്ക് വേണ്ടി കരിപ്പൂര്‍ എയര്പോര്‍ട്ടിനെ തകര്ക്കാതിരിക്കുക, എയര്പോര്ട്ടിലെ ഹജ്ജ് എംബാര്ക്കേഷന്‍ പോയിന്റ് പുനസ്ഥാപിക്കുക , നിയമസഭയില്‍ പ്രമേയം പാസാക്കുക , സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രി , വ്യോമയാനമന്ത്രി എന്നിവരെ സന്ദര്ശിച്ചു കേന്ദ്ര സര്ക്കാരില്‍ സമ്മര്ദ്ദം ചെലുത്തുക എന്നിവയാണ് ഹരജിയിലെ പ്രധാന ആവശ്യങ്ങള്‍.

ഹരജിയില്‍ പരമാവധി പ്രവാസികളുടെ ഒപ്പ്ശേഖരിക്കുന്നതിനായി കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൌണ്ടറുകള്‍ സജ്ജീകരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു . വെള്ളിയാഴ്ച ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി നടക്കുന്ന വെല്‍ഫെയര്‍ കേരള പൊതു സമ്മേളനത്തിലും കൌണ്ടര്‍ പ്രവര്ത്തിക്കുന്നതാണ് .

കൂടുതല്‍ വിവരങ്ങള്ക്ക് 55652214





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+