follow us

1 USD = 66.725 INR » More

As On 27-02-2017 21:42 IST

റവ.ഫാ.ടോമി ചിറയ്ക്കൽ മണവാളൻ നേതൃത്വം നല്കുന്ന നൈറ്റ് വിജിൽ ഇന്ന് മാഞ്ചസ്റ്ററിൽ ...

അലക്സ് വര്‍ഗീസ്‌ » Posted : 17/02/2017

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ലോംങ്ങ്സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തിൽ ഇന്ന് വെള്ളിയാഴ്ച (17/2/17) രാത്രി 9 മുതൽ വെളുപ്പിനെ 2 മണി വരെ നൈറ്റ് വിജിൽ ശുശ്രൂഷകൾ ഉണ്ടായിരിക്കും.

എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളിൽ ജീസസ് യൂത്ത് മാഞ്ചസ്റ്റർ സംഘടിപ്പിക്കുന്ന നൈറ്റ് വിജിൽ ശുശ്രൂഷകൾ‌ക്ക് പോർട്സ് മൗത്ത് രൂപതാ സീറോ മലബാർ ചാപ്ലയിൻ റവ.ഫാ. ടോമി ചിറയ്ക്കൽ മണവാളൻ നേതൃത്വം നല്കും. സൗത്താംപ്റ്റൺ സേക്രട്ട് ഹാർട്ട് നൈറ്റ് വിജിലിലെ ബ്രദർ. പോളി വറീതും സംഘവും സഹ ശുശ്രൂഷകരാകും. നാളെ രാത്രി 9 മുതൽ 2 വരെയായിരിക്കും ശുശ്രൂഷകൾ ഉണ്ടായിരിക്കുക.



ആഘോഷമായ വി.കുർബാന, അനുരഞ്ജന ശുശ്രൂഷകൾ, വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങൾ, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകൾ, ഹൃദയത്തെ തൊട്ടുണർത്തുന്ന ഗാനങ്ങൾ, ആന്തരിക ശുദ്ധി പകരുന്ന ആരാധന, കുടുംബ നവീകരണ പ്രതിഷ്ട എന്നിവയാണ് നൈറ്റ് വിജിലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജീവിത നവീകരണത്തിനും, അനുഗ്രഹങ്ങൾ കൈവരിക്കുവാനുമായി എവരേയും ജീസസ് യൂത്ത് ടീമംഗങ്ങൾ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ജോബി വർഗീസ് - O7825871317,
ജയ്സൺ മേച്ചേരി- O7915652674

ദേവാലയത്തിന്റെ വിലാസം: -
St. Josephs Church,
Portland Crescent,
Longsight,
Manchester,
M13 OBU.






:) Your LIKE & SHARE can do More Than You Think !

More News


:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+