follow us

1 USD = 64.510 INR » More

As On 26-05-2017 17:34 IST

പയ്യാവൂർ മഹോത്സവം 2017 ഈ മാസം 23 ന്

ന്യൂസ് ബ്യൂറോ കുവൈറ്റ് » Posted : 17/02/2017

കുവൈറ്റ് : കണ്ണൂർ ജില്ലയിലെ കുടിയേറ്റ പ്രദേശമായ പയ്യാവൂരിലെ കൂട്ടുകാരുടെ കുവൈത്തിലെ സംഗമം" വമ്പിച്ച പരിപാടികളോടെ ആഘോഷിക്കുന്നു .ഈ മാസം 23 ന് വൈകുന്നേരം 6:30"ന് അബ്ബാസിയ ഹൈഡൻ ഹോട്ടലിൽ വെച്ച് ആഘോഷ പൂർവ്വമായ പരിപാടികളോടെ നടക്കും. സീനിയർ അംഗങ്ങൾക്ക് സ്വീകരണവും കൂടാതെ ഗ്രൂപ്പിലെ അനുഗ്രഹിത കലാകാരൻമാർ അവതരിപ്പിക്കുന്ന കലാസന്ധ്യയും പരിപാടിയുടെ മുഖ്യ ആകർഷണമാണ് .



ഗ്രൂപ്പ് എല്ലാ വർഷങ്ങളിലും നടത്താനുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉൽഘാടനവും നടക്കും . തുടർന്ന് കുവൈത്തിലെ ഏറ്റവും മികച്ച ശിങ്കാരി മേള കലാകാരൻമ്മാർ അവതരിപ്പിക്കുന്ന ശിങ്കാരിമേളം ഉണ്ടായിരിക്കുന്നതാണ് .

തുടർന്ന് കുവൈത്തിലെ അനേകം വേദികൾ കീഴടക്കിയ റംസി ജോണിന്റെ നേതൃത്വത്തിൽ വമ്പിച്ച ഗാനമേളയും ഉണ്ടായിരിക്കും". പയ്യാവൂർ മഹോൽസവം 2017 ന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തി ആയതായി സംഘാടകർ അറിയിച്ചു .





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+