follow us

1 USD = 64.195 INR » More

As On 27-07-2017 09:28 IST

എസ്എംസിഎ സാൽമിയ ഏരിയ പിക്നിക്കിന് തുടക്കമായി

ന്യൂസ് ബ്യൂറോ കുവൈറ്റ് » Posted : 17/02/2017

കുവൈറ്റ് : എസ്എംസിഎ സാൽമിയ ഏരിയ പിക്നിക്കിന് റിഗ്യ പാര്‍ക്കില്‍ തുടക്കമായി . വൈകിട്ട് അഞ്ചു മണി വരെ നീണ്ടു നില്ക്കുന്ന രീതിയിലാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത് . കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം ഗ്രൂപ്പുകൾ തിരിച്ചുള്ള മത്സരങ്ങളാണ് പിക്നിക്കിനോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.



പരിപാടികൾക്ക് ഏരിയ ജനറൽ കൺവീനർ ബിജു എണ്ണം ബറ ,എരിയ സെക്രടറി ജോബ്, എരിയ ട്രഷറർ മാത്യൂ അരീപ്പറബൻ,എസ്എംസിഎ ജനറൽ സെക്രട്ടറി ഡെന്നി കാഞ്ഞുപ്പറബൻ, ജോസുകുട്ടി, ബോബി, സലേഷ്, ഷാജു പാപ്പച്ചന്‍ തുടങ്ങിയവർ നേതൃത്വം നല്കി.

പിക്നിക്കിനോട് അനുബന്ധിച്ച് സാൽമിയ ഏരീയക്കമ്മറ്റിയുടെ നേതൃത്വത്തിൽ രുചികരമായ ഉച്ച ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.









:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+