follow us

1 USD = 64.530 INR » More

As On 28-05-2017 14:47 IST

കെ.കെ.മുഹമ്മദ് ഹാജിയുടെ വിയോഗത്തിൽ ആലൂർ യുഎഇ നുസ്രത്തുൽ ഇസ്ലാം സംഘം അനുസ്മരിച്ചു

ന്യൂസ് ബ്യൂറോ , ദുബായ് » Posted : 19/05/2017

ദുബൈ: ആലൂർ നുസ്രത്തുൽ ഇസ്ലാം സ്ഥാപക അംഗവും ദീർഘകാലം പ്രസിഡണ്ടുമായിരുന്ന കെ.കെ.മുഹമ്മ് ഹാജിയുടെ നിര്യാണത്തിൽ ആലൂർ യുഎഇ നുസ്രത്തുൽ ഇസ്ലാം സംഘം ദുബൈ മുഷ്രിക്ക് പാർക്കി ചേർന്ന ജനറൽ ബോഡി യോഗം അനുസ്മരിച്ചു.



കൂട്ട പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പ്രസിഡണ്ട് എം എം മൊയ്തീൻ അദ്ധ്യക്ഷ വഹിച്ചു. വേക്കപ്പ് പ്രതിനിധി അബ്ദുല്ല ആലൂർ ഉദ്ഘാടനം ചെയ്തു. എ.ടി.മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. 8 വർഷം മുമ്പ് സംഘടന പുറത്തിറക്കിയ പുണ്യങ്ങളുടെ പൂക്കാലം എന്ന പുസ്തക കമ്മിറ്റിയിൽ ഉപദേശകനായി അദ്ദേഹം നൽകിയ മാർഗനിർദേശങ്ങൾ ഇന്നും മായാതെ നിൽക്കുന്ന അനുഭവമാണന്ന് എ.ടി.മുഹമ്മദ് തന്റെ പ്രസംഗത്തിൽ എടുത്ത് പറഞ്ഞു.

അബദുൾ ഖാദർ എ.ടി, നൗഷാദ് കോളോട്ട്, ഇസ്ഹാഖ് പിലാവടുക്കം, അബ്ദുൾ ഗഫൂർ എ.ടി, ലെത്തിഫ് തലപ്പാടി, ഷഫീഖ് തലപ്പാടി, മുനീർ എ.എം, മഹ്ഷൂക്ക് എ.എം, സമീർ എ എന്നിവർ അനുസ്മരിച്ചു
ജനറൽ സെക്രട്ടറി എ.ടി റഫീഖ് സ്വഗതവും കബീർ എ.എം നന്ദിയും പറഞ്ഞു





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+