follow us

1 USD = 64.550 INR » More

As On 25-05-2017 15:49 IST

നവോത്ഥാനത്തെ എതിര്‍ത്ത് ഭക്തിയെ കലാപ രൂപത്തിലേയ്ക്ക് മാറ്റുന്ന പ്രവണത സാംസ്കാരിക മുന്നേറ്റത്തിന് പ്രതിസന്ധിയുണ്ടാക്കുന്നുവെന്നു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ് » Posted : 19/05/2017



കുവൈറ്റ് : നവോത്ഥാനത്തെ എതിര്‍ത്ത് ഭക്തിയെ കലാപത്തിന്‍റെ രൂപത്തിലേയ്ക്ക് മാറ്റുന്ന പ്രവണതയാണ് പുതിയ കാലഘട്ടത്തിന്‍റെ സാംസ്കാരിക മുന്നേറ്റത്തിന് പ്രതിസന്ധിയാകുന്നതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ . ജാതിയില്ലെന്നും ജാതി പറയരുതെന്നും ഉത്ബോധിപ്പിച്ച ശ്രീനാരായണഗുരുവിനെ പോലും ജാതിയുടെ വക്താവാക്കി മാറ്റിയ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത് .



അതിനെയൊക്കെ പ്രതിരോധിക്കാന്‍ കഴിയണം . സംസ്കാരം എന്നത് വെട്ടി ഒട്ടിക്കപെട്ട കലാരൂപങ്ങളുടെ കൊളാഷുകളല്ല. മറിച്ച് ഇന്നേവരെ ആര്‍ജ്ജിച്ച ജ്ഞാനത്തിന്‍റെ മൂലധനമായിരിക്കണം സംസ്കാരം - അദ്ദേഹം പറഞ്ഞു . കുവൈറ്റിലെ ഹാവല്ലി മദീന സ്പോര്‍ട്ടിംഗ് ക്ലബ്ബില്‍ കല കുവൈറ്റ് സംഘടിപ്പിച്ച ഈ വര്‍ഷത്തെ മയൂഖം -17 ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .



കേരളത്തില്‍ മലയാളം ഒരു പാഠപുസ്തകമായി മാറിയ സാഹചര്യത്തില്‍ പ്രവാസികള്‍ മലയാളം നിര്‍ബന്ധമായും പഠിക്കണമെന്ന്‍ നടനും സാംസ്കാരിക നായകനുമായ വികെ ശ്രീരാമന്‍ പറഞ്ഞു . കലയുടെ മലയാള ഭാഷാ പഠന പദ്ധതിയുടെ ഉത്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ശ്രീരാമന്‍ .



പ്രവാസികള്‍ മലയാളം പഠിക്കേണ്ടത് ഗുരുമുഖത്ത് നിന്നാകരുത് . പകരം മലയാളികള്‍ക്കിടയിലെ സമ്പര്‍ക്കത്തില്‍ നിന്നും ഉരുത്തിരിയുന്ന അറിവായി മാറണം മാതൃഭാഷ . ഭാഷാ പഠനത്തിനില്‍ ഗ്രാമര്‍ പഠനം ഒരു വില്ലനായി മാറാതിരിക്കാന്‍ പഠിപ്പിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു .



പ്രസിഡന്‍റ് സുഗതകുമാര്‍ അധ്യക്ഷത വഹിച്ചു . ജനറല്‍സെക്രട്ടറി സജി ജനാര്‍ദ്ദനന്‍ സ്വാഗതം പറഞ്ഞു . പ്രസീദ് കരുണാകരന്‍ ഇ കെ നായനാര്‍ അനുസ്മരണ പ്രഭാഷണം നടത്തി . കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രതിഭകള്‍ സദസിനെ അഭിസംബോധന ചെയ്തു . സാം പൈനമൂട് നന്ദി പറഞ്ഞു .





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+