follow us

1 USD = 64.060 INR » More

As On 21-08-2017 09:57 IST

റിയാദ് നാടകവേദിയും, വനിതാ നാടകവേദിയും സംയുക്തമായി ഇഫ്താർ സംഘടിപ്പിച്ചു

ജയന്‍ കൊടുങ്ങല്ലൂര്‍ » Posted : 19/06/2017



റിയാദ് നാടകവേദി & ചിൽഡ്രൻസ് തിയ്യറ്ററും, റിയാദ് വനിതാ നാടകവേദിയും സംയുക്തമായി നാടകം ഡോട്ട് കോം മായി ചേർന്നുകൊണ്ട് റിയാദിൽ 16.06.2017ന് ഇഫ്താറും, സൗഹൃദ സംഗമവും നടത്തി. നോർക്ക കൺസൽട്ടന്റും, നാടകവേദിയുടെ അംഗവുമായ ശ്രീ.ഷിഹാബ് കൊട്ടുകാട് സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശാം പന്തളം അധ്യക്ഷനായിരുന്നു. റിയാദിലെ കലാസാംസ്കാരികരാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. തുടർന്ന് റിയാദ് വനിതാ നാടകവേദിയുടെ പ്രഥമ ജനറൽബോഡിയോഗം നടന്നു. ലക്ഷ്മി ജിദേഷ് യോഗപരിപാടികൾക്ക് തുടക്കം കുറിച്ചു.

പ്രസിഡണ്ട് ശില്പ സായ്നാഥ് അധ്യക്ഷത വഹിക്കുകയും ഭരണഘടന അവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു. . സെക്രട്ടറി സവിത ജെറോം റിപ്പോർട്ടും ചെയർപേഴ്സൺ ദിഷ ശരത് സമിതിയുടെ ഭാവിപരിപാടികളെക്കുറിച്ചും കോഡിനേറ്റർ ആസിയ അബ്ദുൾ റഹ്‌മാൻ പ്രവത്തനങ്ങളെ വിലയിരുത്തികൊണ്ടും സംസാരിച്ചു.. എലിസബത്ത് അനിൽ, ജിഷ റെനി, ജിൻസി ജിബി, സോനാ ജോമോൻ, സൗമ്യ സുനിൽ, ഷെറിൻ നൗഷാദ്, ഡോ:ബീന വേണു തോന്നയ്ക്കൽ എന്നിവർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു. റിയാദ് നാടകവേദിയുടെ ചതുരക്കളി, കുഞ്ഞാലിമരക്കാർ, നീലക്കുയിൽ, അമ്മുക്കുട്ടിയും അമ്മമാരും, ഗുഡ് നൈറ്റ്, കൊമാല എന്നീ നാടകങ്ങളിലൂടെ റിയാദിലെ പൊതുസമൂഹത്തിന് പരിചിതരായ വനിതകളും, നാടകത്തെ സ്നേഹിക്കുന്ന റിയാദിലെ മറ്റു പ്രമുഖരായ വനിതാ നാടകപ്രവർത്തകരും ജനറൽ ബോഡിയിൽ പങ്കെടുത്ത് ഭാവി പരിപാടികൾക്ക് വേണ്ടിയുള്ള സജ്ജീവമായ ചർച്ചയിൽ പങ്കെടുത്തു. നവംബർ 2017 ന് വനിതകൾ മാത്രം അണിനിരക്കുന്ന നാടകവുമായി റിയാദ് വനിതാ നാടകവേദി പ്രവർത്തകർ അരങ്ങിലേക്കെത്തുന്നു. റിയാദിലെ പൊതു സമൂഹത്തോട് എല്ലാ പിന്തുണയും അഭ്യർത്ഥിക്കുന്നതോടൊപ്പം, വനിതാ നാടകവേദിയിൽ അംഗങ്ങളാകാൻ താല്പര്യമുള്ളവർക്ക് 0507069704/0551606537 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.വൈസ് ചെയർപേഴ്സൺ രേഷ്‌മ ദീപക് സ്വാഗതവും ഷെ ന്നി ദാസ് നന്ദി പ്രകാശിപ്പിച്ചു






:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+