follow us

1 USD = 64.533 INR » More

As On 28-06-2017 02:10 IST

ജിദ്ദ ഐ ഡി സി ഉസ്താദ് സുലൈമാൻ ഫൈസിയുടെ മതപ്രസംഗ പരമ്പര സംഘടിപ്പിച്ചു

അക്ബര്‍ പൊന്നാനി ജിദ്ദ » Posted : 19/06/2017



ജിദ്ദ: ഇസ്‌ലാമിക് ദഅവ കൗൺസിൽ (ഐ ഡി സി ) പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ത്രിദിന മതപ്രഭാഷണ പരമ്പര ഇസ്‌ലാമിക വിശ്വാസവും ജീവിത രീതിയും സംബന്ധിച്ച അവബോധം പകർന്നു. പ്രസിദ്ധ പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് സുലൈമാൻ ഫൈസി കുഴിമണ്ണ പരിപാടിയിൽ സംസാരിച്ചു. ഇസ്‌ലാമിൻറെ യഥാർത്ഥ സൗന്ദര്യവും ലാളിത്യവും ജനങ്ങളിലെത്തിക്കാൻ പ്രബോധകർ ശ്രമിക്കണമെന്ന് അദ്ദേഹം ഉത്‌ബോധിപ്പിച്ചു..

ഇസ്‌ലാമേതര രാജ്യങ്ങളിലെ ഇസ്‌ലാമിക ശരീഅത്ത് , തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ആത്മീയത , ഇസ്‌ലാം ലളിതമാണ് തുടങ്ങിയ വിഷയങ്ങളെ അധികരിച്ചായിരുന്നു പ്രഭാഷണം. അഹ്‌ലൻ റമളാൻ" എന്ന പേരിൽ ഐ ഡി സി നടത്തിവരുന്ന ക്യാമ്പെയിനിന്റെ ഭാഗമായാണ് റമളാൻ പതിനേഴ് , പതിനെട്ട് , പത്തൊൻപത് തിയ്യതികളിലായി ഐ ഡി സി ആസ്ഥാനമായ ഷറഫിയ്യയിലെ ധർമപുരി ഓഡിറ്റോറിയത്തിൽ വെച്ച് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത് .

പ്രഭാഷണാനന്തരം ശ്രോദ്ധാക്കൾക്ക് സംശയ നിവാരണത്തിനും അവസരം നൽകിയിരുന്നു. മൂന്ന് ദിവസങ്ങളിലും സാമൂഹ്യ നോമ്പ് തുറയ്ക്ക് സൗകര്യം ഒരുക്കിയിരുന്നു . കാമ്പ യിനിന്റെ ഭാഗമായി റിലീഫ് പ്രവർത്തനങ്ങൾ നടന്ന് വരുന്നതായി ഐ ഡി സി റിലീഫ് സെൽ ഭാരവാഹികൾ അറിയിച്ചു






:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+