follow us

1 USD = 64.533 INR » More

As On 28-06-2017 02:10 IST

മലയാളിയായ പ്രവാസി വ്യവസായിയെ സൗദി ഗവർമെന്റ് ആദരിച്ചു

അക്ബര്‍ പൊന്നാനി ജിദ്ദ » Posted : 20/06/2017



ജിദ്ദ: ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽശർഖ് ഫർണിച്ചർ എന്ന സ്ഥാപനത്തിന്റെ എം ഡി അബ്ദുൽ ലത്തീഫ് സൗദി ഗവർമെന്റിന്റെ ആദരവിന്‌ പാത്രമായി. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശിയായ അബ്ദുൽ ലത്തീഫിന് സൗദി വിദ്യാഭ്യാസമന്ത്രി അഹമ്മദ് അൽ ഈസയാണ് അവാർഡ് സമ്മാനിച്ചത്.

സൗദിയിലെ എല്ലാ പ്രവിശ്യകളിലും വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിൽ നവീകരണവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും സമയബന്ധിതമായി, കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് വർഷങ്ങളോളമായി ചെയ്തു വരുന്നതിനെയാണ് സൗദി വിദ്യാഭ്യാസ വകുപ്പ് അൽശർഖ് ഫർണീച്ചർ കമ്പനി മേധാവിയെ ആദരിച്ചത്.

റിയാദിൽ വിദ്യാഭ്യാസ വകുപ്പിൻറെ ആസ്ഥാനത്തിൽ വെച്ച് നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പിലെ പ്രമുഖരെ സാക്ഷിനിർത്തിയായിരുന്നു അവാർഡ് ദാനം. സൗദിയിൽ നിരവധി സർക്കാർ സർക്കാരിതര സ്ഥാപനങ്ങളിൽ ഫർണിച്ചറുകൾ വിതരണം ചെയ്തുവരികയാണ് ഈ സ്ഥാപനം.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+