follow us

1 USD = 64.066 INR » More

As On 22-08-2017 09:35 IST

ഖത്തറിലേക്ക് കൂടുതല്‍ പശുക്കളെത്തിത്തുടങ്ങി

ഗള്‍ഫ് ബ്യൂറോ » Posted : 12/08/2017

ദോഹ: രാജ്യത്തെ ക്ഷീരവിപണിക്ക് ആക്കംകൂട്ടാനായി കൂടുതല്‍ പശുക്കളെത്തിത്തുടങ്ങി. പ്രാദേശിക ക്ഷീരോത്പാദന കമ്പനിയായ ബലദ്‌നയുടെ അല്‍ഖോറിലെ ഫാമിലേക്കാണ് അടുത്ത ബാച്ച് പശുക്കളെ ഇറക്കുമതിചെയ്തത്.



രാജ്യത്തെ ക്ഷീരവിപണിയെ സ്വയംപര്യാപ്തതയിലെത്തിക്കാനായി നാലായിരം പശുക്കളെയാണ് ജര്‍മനി, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നായി ബലദ്‌ന ഇറക്കുമതി ചെയ്യുന്നത്. ഘട്ടം ഘട്ടമായാണ് പശുക്കളെ എത്തിക്കുന്നത്.

രണ്ട് ഷിപ്പ്‌മെന്റുകളിലായി 330 പശുക്കളെയാണ് നേരത്തെ എത്തിച്ചത്. കഴിഞ്ഞദിവസം ജര്‍മനിയില്‍നിന്ന് വീണ്ടും കൂടുതല്‍ പശുക്കളെ ഖത്തര്‍ എയര്‍വേയ്‌സില്‍ രാജ്യത്ത് എത്തിച്ചതായി ബലദ്‌ന ഫെയ്‌സ്ബുക്കിലാണ് അറിയിച്ചത്.

എന്നാല്‍ എത്ര പശുക്കളെയാണ് എത്തിച്ചതെന്ന് വ്യക്തമല്ല. ഖത്തര്‍ എയര്‍വേയ്‌സിന്റെ 60 വിമാനങ്ങളിലായാണ് നാലായിരം പശുക്കളെ എത്തിക്കുന്നത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+