follow us

1 USD = 64.066 INR » More

As On 22-08-2017 09:35 IST

സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം

ഗള്‍ഫ് ബ്യൂറോ » Posted : 12/08/2017

ദോഹ: രാജ്യത്തിന്റെ പൊതു സൗകര്യങ്ങള്‍ സംരക്ഷിക്കുന്ന സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം. സ്വകാര്യ സുരക്ഷാ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ രാജ്യത്തിന്റെ പൊതുസൗകര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഫലപ്രദമായ സംഭാവന നല്‍കുന്നവരാണെന്നും മന്ത്രാലയം വ്യക്തമാക്കി.



മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന നിര്‍ദേശം നല്‍കിയത്. പൊതുസൗകര്യങ്ങള്‍ സംരക്ഷിക്കുന്നതിലൂടെ സുരക്ഷയും പൊതുക്രമവും നിലനിര്‍ത്തുന്നതും സമൂഹത്തിലെ അംഗങ്ങളെ സഹായിക്കുന്നതും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഫലപ്രദമായ തരത്തില്‍ തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യങ്ങളില്‍ വലിയ ശ്രദ്ധയാണ് സര്‍ക്കാര്‍ ചെലുത്തുന്നത്. നിയമങ്ങള്‍ നടപ്പാക്കുന്നതിലും വിനോദസഞ്ചാര, വാണിജ്യ സൗകര്യങ്ങളിലും തൊഴിലിടങ്ങളിലും സന്ദര്‍കര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിലും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+