Advertisment

'ഖുര്‍ആനറിയാം പൊരുളറിയാം' കാമ്പയിന്‍ ഉദ്‌ഘാടനം

author-image
ഗള്‍ഫ് ഡസ്ക്
New Update

ദോഹ:  മാനവ സമൂഹത്തിന്റെ ഇഹപരവിജയത്തിനുള്ള മാര്‍ഗരേഖയായ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും പഠിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതിനായി മദ്‌റസാ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി മജ്‌ലിസ്‌ എജുക്കേഷന്‍ ബോര്‍ഡ്‌ കേരള 'ഖുര്‍ആനറിയാം പൊരുളറിയാം' എന്ന ശീര്‍ഷകത്തില്‍ ആവിഷ്‌കരിച്ച കാമ്പയിന്റെ ഉദ്‌ഘാടനം അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ ദോഹയില്‍ പി.ടി.എ പ്രസിഡന്റ്‌ ഡോ. അമാനുല്ല വടക്കാങ്ങര നിര്‍വഹിച്ചു.

Advertisment

publive-image

സൂറത്തുല്‍ കഹ്‌ഫ്‌ അടിസ്ഥാനമാക്കിയുള്ള എഴുത്തു പരീക്ഷയും ഖുര്‍ആന്‍ പാരായണ മത്സരവും രക്ഷാകര്‍ത്താക്കള്‍ക്ക്‌ വേണ്ടി നടത്തുന്നതാണ്‌. റാഫില്‍ ക്വിസ്‌, ഖുര്‍ആന്‍ കാലിഗ്രാഫി, ഖുര്‍ആന്‍ ക്ലാസ്‌, ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ ജനറല്‍ ക്വിസ്‌, കളറിംഗ്‌, 'ഖത്‌മുല്‍ ഖുര്‍ആന്‍' എന്നീ മത്സരങ്ങള്‍ കാമ്പയിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടത്തുന്നതാണ്‌.

മദ്‌റസയില്‍ നടന്ന കാമ്പയിന്‍ ഉദ്‌ഘാടന സമ്മേളനത്തില്‍ മദ്‌റസ മാനേജ്‌മെന്റ്‌ പ്രസിഡന്റ്‌ അബ്‌ദുര്‍റഹ്‌മാന്‍ പുറക്കാട്‌ അധ്യക്ഷം വഹിച്ചു. റാഫില്‍ ക്വിസ്‌ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം പി.ടി.എ അസി. സെക്രട്ടറി മുഹമ്മദ്‌ മുകര്‍റമും, മദര്‍ പി.ടി.എ വൈസ്‌ പ്രസിഡന്റ്‌ മാജിദ മുകര്‍റമും നിര്‍വഹിച്ചു.

പ്രധാനാധ്യാപകന്‍ എം.എസ്‌.എ റസാഖ്‌ സ്വാഗതവും കാമ്പയിന്‍ വിശദീകരണവും നടത്തി. ഉപപ്രധാനാധ്യാപകന്‍ എം.ടി സഫീര്‍ സമാപനം നടത്തി. വിദ്യാര്‍ഥികളായ മുഹമ്മദ്‌ ഹാശിം ഖിറാഅത്തും നൗബ ജുനൈദ്‌ ഗാനാലാപനവും നടത്തി.

Advertisment