Advertisment

'കലാഭവന്‍ കലാസന്ധ്യ' ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തു

New Update

മെല്‍ബണ്‍:  ഫാ. ആബേല്‍ കലാഭവന്റെ ഓസ്ട്രേലിയന്‍ ടൂറിന്റെ ഭാഗമായി 2018 മാര്‍ച്ച് 9 -)൦ തീയതി വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് മെല്‍ബണിലെ Spring Vale Hall ല്‍ നടക്കുന്ന കലാസന്ധ്യയുടെ ടിക്കറ്റ് വില്‍പ്പനയുടെ ഔദ്യോഗികമായ ഉദ്ഘാടനം ലളിതമായ ചടങ്ങോടെ നടന്നു.

Advertisment

മെല്‍ബണ്‍ മലയാളികളുടെ പ്രിയങ്കരനായ ഫാ. വിന്‍സന്റ് മഠത്തിപ്പറമ്പില്‍ സി എം ഐ Finmart Mortgage Group ന്‍റെ ഡയറക്ടര്‍ ജോര്‍ജ്ജുകുട്ടി ജോസഫിന് ടിക്കറ്റ് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.

publive-image

ഗ്ലോബല്‍ മലയാളി കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആണ് മെല്‍ബണിലെ Spring Vale  ഓഡിറ്റോറിയത്തില്‍ കലാസന്ധ്യ അരങ്ങേറുന്നത്. ഈ കലാസന്ധ്യയില്‍ നിന്നും കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഘടന ചിലവഴിക്കുന്നത്.

കഴിഞ്ഞ കാലയളവില്‍ ഗ്ലോബല്‍ മലയാളി കൌണ്‍സില്‍ ചെയ്ത ചാരിറ്റി പ്രവര്‍ത്തനങ്ങളെ ഫാ. വിന്‍സെന്റ്‌ മഠത്തിപ്പറമ്പില്‍ സി എം ഐ അനുമോദിച്ചു.

കൊച്ചിന്‍ കലാഭവനിലെ എ ഗ്രേഡ് കലാകാരന്മാരാണ് ഓസ്ട്രേലിയയിലെ വിവിധ സ്ഥലങ്ങളില്‍ കലസന്ധ്യ അവതരിപ്പിക്കുന്നത്. സിനിമ - സീരിയല്‍ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പത്തോളം കലാകാരന്മാരും കലാകാരികളും അടങ്ങുന്ന ടീമാണ് രണ്ടാം മണിക്കൂര്‍ കലാവിരുന്ന് അവതരിപ്പിക്കാന്‍ എത്തുകയെന്ന് പ്രോഗ്രാം ഡയറക്ടര്‍ സോബി ജോര്‍ജ്ജ് പറഞ്ഞു.

ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടുകൂടിയാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്.  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠിക്കാന്‍ സമര്‍ഥരായ രണ്ടു കുട്ടികള്‍ക്ക് പഠിക്കുവാനുള്ള സാമ്പത്തിക സഹായം ആണ് ഈ കലാസന്ധ്യയിലൂടെ ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ലക്ഷ്യമിടുന്നത്.

publive-image

ഇതിനായി കോട്ടയം നവജീവന്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ പി യു തോമസ്‌ നിര്‍ദ്ദേശിക്കുന്ന അര്‍ഹരായ രണ്ടു കുട്ടികള്‍ക്ക് ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ സാമ്പത്തിക സഹായം നല്‍കും.

മെല്‍ബണിലെ മുഴുവന്‍ മലയാളികള്‍ക്കും കലാസന്ധ്യ ആസ്വദിക്കുന്നതിന് വേണ്ടി 100, 50, 30 എന്നീ രീതിയില്‍ ആണ് ടിക്കറ്റ് ചാര്‍ജ് ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റിനും സ്പോണ്‍സര്‍ഷിപ്പിനും കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടുക.

മെല്‍ബണിലെ മലയാളികളുടെ ഇടയില്‍ ചുരുങ്ങിയ കാലം കൊണ്ട് റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന Finmart Mortgage Group ന്‍റെ ഡയറക്ടര്‍ ജോര്‍ജ്ജുകുട്ടി ജോസഫ് ആണ് കലാസന്ധ്യയുടെ ഒരു സ്പോന്‍സര്‍ ആയി കടന്നുവന്നിരിക്കുന്നത്.

ഗ്ലോബല്‍ മലയാളി കൌണ്‍സിലിന്റെ ഓസ്ട്രേലിയ പ്രോവിന്‍സിന്റെ പ്രസിഡന്റ് റെജി പാറയ്ക്കന്‍, വൈസ് പ്രസിഡന്റ് ഷാജന്‍ ജോര്‍ജ്ജ്, സെക്രട്ടറി അലക്സ് കുന്നത്ത്, എക്സിക്യുട്ടീവ്‌ കമ്മറ്റി അംഗം സോണി സണ്ണി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Advertisment