Advertisment

'ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2018' ഫാ.സേവ്യർഖാൻ വട്ടായിൽ നയിക്കും

New Update

ലിമെറിക്ക്:  ലിമെറിക്ക് സെന്റ്‌ മേരീസ് സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ബൈബിൾ കൺവെൻഷൻ ഈ വർഷം ലിമെറിക്ക്, പാട്രിക്‌സ്‌വെൽ, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തിൽ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബർ 1, 2 തീയതികളിൽ (വെള്ളി ശനി ഞായർ) നടക്കും.

Advertisment

publive-image

അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ ഫാ.സേവ്യർഖാൻ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോൻ ടീമാണ്‌ ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്. മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് സമയം.

കുട്ടികൾക്കുള്ള ധ്യാനം,സ്പിരിച്ച്വൽ ഷെറിങ്, എന്നിവ സെഹിയോൻ മിനിസ്ട്രി യു.കെ യുടെ നേതൃത്വത്തിൽ നടക്കും. കൺവെൻഷനിൽ പങ്കെടുത്ത് ആത്മീയതയിൽ കൂടുതൽ വളരുവാൻ ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാർ സഭ ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസ്‌ അറിയിച്ചു.

Advertisment