Advertisment

പ്രവാസി സാംസ്‌കാരിക വേദി സ്പോർട്സ് ഫെസ്റ്റ്  2018

New Update
ജിദ്ദ: പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മറ്റി സ്പോർട്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഫലസ്തീൻ റോഡിലെ  അർവാ ഇസ്തിറാഹയിൽ ജിദ്ദയിലെ ടീമുകളെ ഷറഫിയ, ഹംറ, സനായിയ്യ, അസീസിയ എന്നീ നാലു മേഖലകളായി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.  ഫുടബോൾ, വടംവലി എന്നീ  ഗ്രൂപ് ഇനങ്ങളും പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌, 100 മീറ്റര്‍ ഓട്ട മത്സരം, ബോൾ ത്രോ, ഫൺ ഗെയിം‌ തുടങ്ങിയ വ്യക്തിഗത ഇനങ്ങളുമടങ്ങുന്നതായിരുന്നു മത്സരം.
 
publive-image
പ്രവാസി ജിദ്ദ സ്പോർട്സ് ഫെസ്റ്റ് സെൻട്രൽ കമ്മറ്റി സെക്രട്ടറി റഹീം ഒതുക്കുങ്ങൽ സെല്യൂട്ട് സ്വീകരിച്ചു കൊണ്ട് ഉത്ഘാടനം ചെയ്യുന്നു. 
ഫുടബോൾ മത്സരത്തിൽ അസീസിയയും  വടംവലിയിൽ അൽ ഹംറ മേഖലയും ജേതാക്കളായി.വ്യക്തിഗത മത്സര ഇനങ്ങളിൽ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ സുഹൈർ, 100 മീറ്റര്‍ ഓട്ട മത്സരത്തിൽ അജ്മൽ അബ്ദുൽ ഗഫൂർ, ബാസ്കറ്റ് ബോൾ ത്രോയിൽ നസറുദ്ദീൻ, ഫൺ ഗെയിമിൽ ഷറഫുദ്ദീൻ എന്നിവർ ജേതാക്കളായി.
 
വനിതകൾക്കും കുട്ടികൾക്കുമായി നടത്തിയ വിവിധ മത്സരങ്ങളിൽ സുമയ്യ തമീം, റഹ്മത്ത്, സ്വാലിഹ, ഹാജറ, ഫൈഹാ അൻവർ, ഫാത്തിമ ഹനിയ്യ, മിൻഹാ ലത്തീഫ്  എന്നിവർ ജേതാക്കളായി.  റഹീം വയനാട് മത്സരങ്ങൾ നിയന്ത്രിച്ചു. 
 
ജിദ്ദ സെൻട്രൽ കമ്മറ്റി സെക്രട്ടറി റഹീം ഒതുക്കുങ്ങൽ മാർച്ച് പാസ്റ്റിന്റെ സെല്യൂട്ട് സ്വീകരിച്ചു കൊണ്ട് പരിപാടി ഉത്ഘാടനം ചെയ്തു. ഷാഫി കോഴിക്കോട്, എ.കെ. സൈതലവി, തുടങ്ങിയവർ സംസാരിച്ചു. 
സംഘാടക സമിതി കൺവീനർ ഹാഷിം ത്വാഹാ, അബ്ദു സുബ്ഹാൻ, കബീർ മൊഹ്‌സിൻ, എം പി അഷ്‌റഫ്, ഷഫീക് മേലാറ്റൂർ, വേങ്ങര നാസർ, അമീർ ഷറഫുദീൻ, റഷീദ് പാലക്കാവളപ്പിൽ, നിഹാർ കടവത്ത്, ഹംസ എടത്തനാട്ടുകര, ഹസൻ അശ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി. ഓവറാൾ ചാമ്പ്യന്മാരായ അൽ ഹംറ മേഖലക്കു സി. എച്. ബഷീർ ട്രോഫി സമ്മാനിച്ചു.
Advertisment