Advertisment

പ്രവീണയുടെ ഇടതൂർന്ന മുടിയുടെ രഹസ്യം- വീഡിയോ

author-image
സത്യം ഡെസ്ക്
Updated On
New Update

തലമുടി സമൃദ്ധമായി വളരാൻ എണ്ണയിൽ ചേർക്കുന്ന രഹസ്യക്കൂട്ട് പങ്കുവച്ച് നടി പ്രവീണ. പറമ്പിലുള്ള ഔഷധ സസ്യങ്ങളും പ്രകൃതിദത്ത ചേരുവകളും ഉപയോഗിച്ചാണ് എണ്ണ കാച്ചുന്നത്. കൊച്ചു കൊച്ചു വല്യ കാര്യങ്ങൾ എന്ന തന്റെ യുട്യൂബ് ചാനലിലാണ് താരം വിഡിയോ പങ്കുവച്ചത്.

Advertisment

publive-image

കയ്യോന്നി, കറ്റാർവാഴ, പൂവാംകുരുന്നില, കീഴാർനെല്ലി, തുളസിയില, കറിവേപ്പില, ചെത്തി, പനികൂർക്ക, ചെറിയ ഉള്ളി, നെല്ലിക്ക, ഉലുവ, ചെമ്പരത്തിപ്പൂവ്, ചെറുനാരങ്ങ എന്നിവയാണ് എണ്ണ കാച്ചാൻ ആവശ്യമുള്ള വസ്തുക്കൾ.

അരികഴുകിയ വെള്ളത്തിൽ ഇവയെല്ലാം അരച്ചെടുക്കണം. ഈ മിശ്രിതം അരിച്ചെടുത്ത് നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കുക. നന്നായി കുറുകി വരുമ്പോൾ ഇതിലേക്ക് പച്ച വെളിച്ചെണ്ണ ഒഴിക്കണം. ഇത് വീണ്ടും നന്നായി തിളപ്പിക്കുക. പതയെല്ലാം അടങ്ങി കഴിഞ്ഞ് എണ്ണ പാകമായാൽ അതിലേക്ക് കുരുമുളകും കർപ്പൂരവും ചേർക്കാം. പിന്നീട് ഇത് അരിച്ചെടുത്ത് ഉപയോഗിക്കാം.

പ്രവീണയുടെ മകൾ ഗൗരിയും ഈ എണ്ണയാണ് ഉപയോഗിക്കുന്നത്. മുടി കൊഴിച്ചിൽ, അകാല നര, താരൻ എന്നീ പ്രശ്നങ്ങൾ അകറ്റാനും മുടിക്ക് കറുപ്പ് നിറം ലഭിക്കാനം കരുത്തോടെ വളരാനും ഈ എണ്ണ പ്രയോജനകരമാണെന്നും പ്രവീണ പറയുന്നു.

viral video
Advertisment