Advertisment

ജഡ്ജ് ബ്രട്ട കവനൊയെ സുപ്രീംകോടതി ജഡ്ജിയായി ട്രംമ്പു നോമിനേറ്റ് ചെയ്തു

New Update

വാഷിംഗ്ടണ്‍: അമേരിക്കന്‍ സുപ്രീംകോടതി ജഡ്ജിയായി ജഡ്ജ് ബ്രട്ട് കവനൊയെ (53) പ്രസിഡന്റ് ട്രംമ്പു നോമിനേറ്റു ചെയ്തു. ജസ്റ്റിസ് ആന്റണി കെന്നഡിയുടെ ഒഴിവിലേക്കാണ് പുതിയ നിയമനം.വൈറ്റ ഹൗസ് ഈസ്റ്ററൂമില്‍ ജൂലായ് 9 തിങ്കളാഴ്ച വൈകിട്ട് 9 മണിക്കാണ് ട്രംമ്പിന്റെ പ്രഖ്യാപനം ഉണ്ടായത്.

Advertisment

publive-image

അമേരിക്കയുടെ സുപ്രീം കോടതി ജഡ്ജിയായി കവനൊയെ നാമനിര്‍ദേശം ചെയ്യുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു ട്രംമ്പു പറഞ്ഞു.ട്രംമ്പ് അധികാരം ഏറ്റെടുത്തു പതിനെട്ടു മാസം പൂര്‍ത്തിയാകുന്നതിനിടെ രണ്ടാമത്തെ സുപ്രീം കോടതി ജഡ്ജിയെയാണ് ട്രംമ്പ് നോമിനേറ്റ് ചെയ്യുന്നത്.

ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ കോര്‍ട്ട് ഓഫ് അപ്പീല്‍സ് ആയിട്ടാണ് കവനൊ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 2006ല്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയു ബുഷാണ് ഈ സ്ഥാനത്തേക്ക് കവനൊയെ നോമിനേറ്റ് ചെയ്തത്.

സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ കെന്നഡി ഒഴിയുന്ന സ്ഥാനത്ത് കവനൊ നിയമിതനാകും. ട്രംമ്പിന്റെ പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കകം സെനറ്റര്‍ കമല ഹാരിസ് (കാലിഫോര്‍ണിയ), കോറി ബുക്കര്‍ (ന്യൂ ജേഴ്‌സി) എന്നിവര്‍ കവനൊക്കെതിരായി വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment